അഹമ്മദാബാദ്: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ. ഇന്ത്യയുയർത്തിയ 357 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലൽണ്ട് 34.2 ഓവറിൽ 214 റൺസിന് പുറത്തായി. സ്പിന്നർമാരും പേസർമാരും ഒരുപോലെ തിളങ്ങിയപ്പോൾ അഹമ്മദാബാദിൽ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു.
അർഷദീപ് സിംഗും ഹർഷിത് റാണയും അക്സർ പട്ടേലും ഹാർദിക്കും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ട് നിരയിൽ 38 റൺസെടുത്ത ടോൺ ബാൻഡൺ ആണ് ടോപ് സ്കോറർ. ബെൻ ഡക്കറ്റ് 34 റൺസ് നേടി. നാലുപേർ രണ്ടക്കം കാണാതെ പുറത്തായി. കുൽദീപ് യാദവിനും വാഷിംഗ്ടൺ സുന്ദറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഇന്ത്യക്കായി അര്‍ഷദീപ് സിംഗും ഹര്‍ഷിത് റാണയും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ സെഞ്ച്വറി (112) നേടിയ ശുഭ്മാൻ ഗില്ലിന്റെയും അർദ്ധ സെഞ്ച്വറികൾ നേടിയ വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരുടെ പ്രകടനവുമാണ് വമ്പൻ ടോട്ടൽ നേടാൻ സഹായകമായത്. 29 പന്തിൽ 40 റൺസ് നേടിയ കെ.എൽ രാഹുലും ഫോമിലേക്ക് മടങ്ങിയെത്തി. ശുഭ്മാൻ ഗില്ലാണ് മാച്ചിലെ താരം.
TAGS: SPORTS
SUMMARY: India Thrash England By 142 Runs To Complete 3-0 Clean Sweep
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…