ഓസ്ട്രേലിയൻ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ഓസ്ട്രേലിയ അഞ്ചുവിക്കറ്റിനാണ് ജയിച്ചത്. ബ്രിസ്ബെയ്ൻ ഏകദിനത്തിൽ 34.2 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ 100 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിംഗിൽ തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും പരിചയ സമ്പത്ത് ഓസ്ട്രേലിയയെ തുണയ്‌ക്കുകയായിരുന്നു. 16.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ എതിർ ടീം ലക്ഷ്യം കണ്ടു.
6.2 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ അഞ്ച് വിക്കറ്റ് പിഴുത മേഗൻ ഷൂട്ടാണ് കളിയിലെ താരം. 23 റൺസ് നേടിയ ജമീമ റോഡ്രിഗ്സാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ഹർലീൻ ഡിയോൾ (34 പന്തിൽ 19), ക്യാപ്റ്റൻ ഹർമൻ പ്രീത് (31 പന്തിൽ 17) റിച്ചാ ഘോഷ് (35 പന്തിൽ 14) സ്മൃതി മന്ദാന(8) എന്നിവർ ടീമിനെ നിരാശപ്പെടുത്തി. ആറുപേർ രണ്ടക്കം കാണാതെ പുറത്തായി. കിം ഗാർത്, അന്നാബെൽ സുതർലാൻഡ്, അലാന കിംഗ്, ആഷ്‍ലി ഗാർഡ്നർ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മറുപടി ബാറ്റിംഗിൽ ഓപ്പണർമാർ ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി. ലിച്ഫീൽഡ് 29 പന്തിൽ എട്ടു ഫോറുകളോടെ 35 റൺസെടുത്തു. ജോർജിയ വോൾ 42 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 46 റൺസുമായി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. എലീസ് പെറി(1), ബേത് മൂണി(1), അന്നാബെൽ സതർലൻഡ്(6),ആഷ്‍ലി ഗാർഡ്നർ(8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
TAGS: SPORTS | CRICKET
SUMMARY: Schutt takes fifer as AUS beat IND by 5 wickets
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…
ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ച രണ്ടു പേര് പിടിയില്. റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെയാണ് പോലീസ്…
ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിസ്ഡം ബെംഗളൂരു പ്രതിനിധി സമ്മേളനം…