Categories: SPORTSTOP NEWS

ഏകദിന ക്രിക്കറ്റ്‌ പരമ്പര; അയർലൻഡിനെ വീഴ്‌ത്തി ഇന്ത്യൻ വനിതകൾ

ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ അയർലൻഡിനെ വീഴ്‌ത്തി ഇന്ത്യൻ വനിതാ ടീം. 239 റൺസ് വിജയലക്ഷ്യം 34.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ സ്മൃതി മന്ദാന(41), തേജൽ ഹസാബ്നിസ് (53) എന്നിവരുടെ ഇന്നിംഗ്സും ഇന്ത്യയുടെ വിജയത്തിന് കരുത്തായി. 46 പന്തിൽ നിന്നാണ് തിരിച്ചുവരവിൽ തേജൽ 50 സ്കോർ തികച്ചത്.

റാവലും-തേജലും ചേർന്ന് നേടിയ 116 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്. സ്മൃതി മന്ദാന ഏകദിനത്തിൽ 4000 റൺസ് പിന്നിടുകയും ചെയ്തു. നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യനും 15-ാമത്തെ അന്താരാഷ്‌ട്ര ക്രിക്കറ്ററുമാണ് താരം. നേരത്തെ ആദ്യ ബാറ്റിം​ഗിൽ ​ഗാബി ലെവിസാണ് അയർലൻഡിന്റെ നെടുംതൂണായത്. 92 റൺസ് നേടിയ ​ഗാബിയും 59 റൺസ് നേടിയ ലിയാ പോളുമല്ലാതെ മറ്റാരും അയർലൻഡ് നിരയിൽ തിളങ്ങിയില്ല. അര്‍ലേനേ കെല്ലി (28) റൺസെടുത്തു. ഐമീ മ​ഗ്വൈർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇന്ത്യക്ക് വേണ്ടി പ്രിയ മിശ്ര രണ്ടും ദീപ്തി ശർമ, സയാലി സത്​ഗാരെ, ടൈറ്റസ് സാദു, സയാലി സത്ഗാരെ, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

TAGS: SPORTS | CRICKET
SUMMARY: Indian women team beats Ireland in ODI

Savre Digital

Recent Posts

ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകള്‍ക്ക് വിലക്ക്. പലസ്തീന്‍ വിഷയം പ്രമേയമായുള്ള ചിത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ…

7 minutes ago

കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്ത് വീണ് 5 വയസ്സുകാരനു ദാരുണാന്ത്യം

ചേർത്തല: സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ…

35 minutes ago

കേളി വനിതാ വിഭാഗം പായസറാണി മത്സര വിജയികള്‍

ബെംഗളൂരു: കേളി ബെംഗളൂരു വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസറാണി മത്സരം സംഘടിപ്പിച്ചു. 17 - ഓളം വിത്യസ്ത രുചികളോടെയുള്ള പായസ…

46 minutes ago

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിന്റെ…

53 minutes ago

ഹോം വര്‍ക്ക് ചെയ്തില്ല; കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ തുട അധ്യാപകൻ അടിച്ചു പൊട്ടിച്ചു

കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎസ്‌എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.…

1 hour ago

ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി നിതിൻ നബിൻ ചുമതലയേറ്റു

ഡല്‍ഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവില്‍ ബിഹാർ…

2 hours ago