ന്യൂഡൽഹി: കേരളത്തില്‍ വിവിധ കാരണങ്ങളാൽ വൈകിയ ഏഴ് റോഡ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തിൽ അംഗീകാരം നൽകി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം. ന്യൂഡല്‍ഹി അക്ബര്‍ റോഡിലുള്ള റസിഡന്‍ഷ്യല്‍ ഓഫീസിലാണ് വിശദമായ കൂടിക്കാഴ്ച്ച നടത്തിയത്.
മലാപ്പറമ്പ് – പുതുപ്പാടി, പുതുപ്പാടി -മുത്തങ്ങ, കൊല്ലം-ആഞ്ഞിലിമൂട്, കോട്ടയം-പൊൻകുന്നം, മുണ്ടക്കയം–കുമളി, ഭരണിക്കാവ്-മുണ്ടക്കയം, അടിമാലി-കുമളി എന്നിവയാണ് പദ്ധതികൾ. മൊത്തം ദൈർഘ്യം 460 കിലോമീറ്റർ. 20 വര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി മുന്നോട്ടുവച്ച 17 റോഡ് പദ്ധതികളോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറുവരി ദേശീയപാത 66ന്റെ നിർമാണം 2025 ഡിസംബറിൽ പൂർത്തീകരിക്കാനും തീരുമാനമായി. ദേശീയ പാത 66-ല്‍ ചെങ്കള-നീലേശ്വരം (58.5 ശതമാനം), നീലേശ്വരം-തളിപ്പറമ്പ് (50 ശതമാനം), തളിപ്പറമ്പ്-മുഴുപ്പിലങ്ങാടി(58.8 ശതമാനം), അഴിയൂര്‍-വെങ്കുളം (45.7 ശതമാനം), കോഴിക്കോട് ബൈപ്പാസ്(76 ശതമാനം), കോട്ടുകുളങ്ങര-കൊല്ലം ബൈപാസ്(55 ശതമാനം), തലപ്പാടി-ചെങ്കള(74.7 ശതമാനം), രാമനാട്ടുകര-വളാഞ്ചേരി ബൈപാസ്(80 ശതമാനം), വളാഞ്ചേരി ബൈപാസ്-കരിപ്പാട്(82 ശതമാനം), കരിപ്പാട്-തളിക്കുളം(49.7ശതമാനം), തളിക്കുളം-കൊടുങ്ങല്ലൂര്‍(43 ശതമാനം), പറവൂര്‍-കോട്ടുകുളങ്ങര(44.4 ശതമാനം), കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം(50 ശതമാനം), കടമ്പാട്ടുകോണം-കഴക്കൂട്ടം(35.7 ശതമാനം) എന്നിങ്ങനെയാണ് വിവിധ റീച്ചുകളിലെ നിര്‍മ്മാണ പുരോഗതി. ഇനി പൂര്‍ത്തിയാകുവാനുള്ളവ വേഗത്തിലാക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.
ലോകമെങ്ങുമുള്ള മലയാളികളുടെ സ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെടുന്നതെന്ന് മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. മുടങ്ങിയ പദ്ധതിയാണ് യാഥാർഥ്യമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഏതെങ്കിലും സംസ്ഥാനം കേന്ദ്രത്തിന് പണം നൽകിയത്. 5,580 കോടി രൂപ ഇതുവരെ ചെലവിട്ടു. നിർമാണ പുരോഗതി ആഴ്‌ചതോറും വിലയിരുത്തുന്നു. സംസ്ഥാനത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും യോജിച്ച പ്രവർത്തനമാണ് വിജയം കണ്ടത്. മുഹമ്മദ് റിയാസ് പറഞ്ഞു.
<BR>
TAGS : NITIN GADKARI | PINARAYI VIJAYAN | NH 66
SUMMARY : National Highway 66 development will be completed by 2025; Chief Minister Pinarayi held a meeting with Nitin Gadkari
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…