ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അവസാനിച്ചു. പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, തമിഴ്‌നാട്, മധ്യപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബംഗാളിലെ നാലും ഹിമാചലിലെ മൂന്നും ഉത്തരാഖണ്ഡിലെ രണ്ടും പഞ്ചാബ്, തമിഴ്‌നാട്, മധ്യപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളുമാണ് ജനവിധി തേടിയത്.
ബംഗാളിലെ റായ്‌ഗഞ്ച്, റാണാഘട്ട് ദക്ഷിൺ, ബാഗ്‌ഡ, മണിക്‌താല, ഹിമാചലിലെ ദെഹ്‌ര, ഹമീർപ്പുർ, നാലാഗഡ്, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മൻഗ്ലൗർ, ബീഹാറിലെ രൂപൗലി, തമിഴ്‌നാടിലെ വിക്രവന്ധി, പഞ്ചാബിലെ ജലന്ധർ വെസ്‌റ്റ്, മധ്യപ്രദേശിലെ അമർവാര എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ബുധനാഴ്‌ച ബൂത്തിലേക്കെത്തിയത്. വിക്രമണ്ഡിയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 77.73% ശതമാനം പോളിങ്. ഏറ്റവും കുറവ് 47.68% പോളിങ് രേഖപ്പെടുത്തിയത് ബദ്രിനാഥിലും. ബംഗാളിലെ മണിക്‌താലയിൽ 51.39 ശതമാനം വോട്ട് രേഖപ്പെടുത്തി.
നിലവിലെ എംഎൽഎമാരുടെ മരണവും വിവിധ പാർട്ടികളിൽ നിന്നുള്ള രാജിയും കാരണം ഒഴിവു വന്നതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജൂലൈ 13നാണ് വോട്ടെണ്ണൽ.
<br>
TAGS : BY ELECTION
SUMMARY : Polling for 13 assembly constituencies in seven states has ended; Counting of votes on 13
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…