Categories: SPORTSTOP NEWS

ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുക്കില്ല; തീരുമാനം വ്യക്തമാക്കി ബിസിസിഐ

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇത്തവണ ഇന്ത്യ കളിക്കില്ല. ഇത് സംബന്ധിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ ബിസിസിഐ തീരുമാനം അറിയിച്ചു. പാകിസ്ഥാനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വനിത എമേർജിങ് ഏഷ്യാകപ്പിലും ഇന്ത്യ കളിച്ചേക്കില്ല. പാക് മന്ത്രിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റുമായ മൊഹ്സിൻ നഖ്വിയാണ് നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷൻ. ഇതും ബിസിസിഐ തീരുമാനത്തിന് മറ്റൊരു പ്രധാന കാരണമാണ്.

സെപ്റ്റംബറിൽ ഇന്ത്യയിലാണ് ഏഷ്യാകപ്പ് നടക്കേണ്ടത്. ഏഷ്യാ കപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ എടുക്കും. ടൂർണമെന്റിൽ കളിക്കുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇന്ത്യയുടെ പങ്കാളിത്തമില്ലാത്തതിനാൽ ടൂർണമെന്റ് റദ്ദാക്കാനോ പൂർണ്ണമായും ഒഴിവാക്കാനോ സാധ്യതയുണ്ട്. 2023 ൽ കിരീടം നേടിയ ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ടൂർണമെന്റിന്റെ സാമ്പത്തിക പിന്തുണയുടെ വലിയൊരു പങ്കും ഇന്ത്യൻ സ്പോൺസർമാരിൽ നിന്നുമാണ്. 2023 ഏഷ്യാ കപ്പ് സാങ്കേതികമായി  പാകിസ്ഥാൻ ആതിഥേയത്വം വഹിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ ഫൈനൽ ഉൾപ്പെടെ പൂർണ്ണമായും ശ്രീലങ്കയിലായിരുന്നു നടന്നത്.

TAGS: SPORTS | IPL
SUMMARY: India will not play or host Asia Cup 2025

Savre Digital

Recent Posts

ഷീലയ്ക്കും പികെ മേദിനിക്കും വയോസേവന പുരസ്‌കാരം

തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…

28 minutes ago

കിണറിന് മുകളിലെ സര്‍വ്വീസ് ലൈനില്‍ ഓല വീണു; എടുത്തു മാറ്റുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവ് മരിച്ചു

കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളില്‍ സർവ്വീസ്…

1 hour ago

പോലീസ്‌ ആസ്ഥാനത്ത് അതിക്രമിച്ച്‌ കയറി പിറന്നാള്‍ ആഘോഷം: യുവതിയടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്

കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…

2 hours ago

കേരള ആര്‍ടിസിയുടെ പുത്തൻ എസി സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടു; സംഭവം ബെംഗളൂരുവിൽനിന്ന് നിന്ന് കൊണ്ടുവരുമ്പോൾ

ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…

2 hours ago

റെയിൽപാത വൈദ്യുതീകരണം; മംഗളൂരു-യശ്വന്ത്പുര റൂട്ടിലെ പകല്‍ ട്രെയിനുകള്‍ ഡിസംബർ 16 വരെ റദ്ദാക്കി

  ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…

3 hours ago

മടിക്കേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓമ്‌നി വാനില്‍ ഇടിച്ച് അപകടം; നാല് പേര്‍ക്ക് ഗുരുതരപരുക്ക്

ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…

3 hours ago