ബെംഗളൂരു: ഐഎസ്ആർഒ തലപ്പത്ത് മാറ്റം. കന്യാകുമാരി സ്വദേശി ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ ചെയർമാനാകും. ജനുവരി 14-ന് സ്ഥാനമേറ്റെടുക്കും. നിലവിൽ എൽപിഎസ്‍സി (ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ്) മേധാവിയാണ്.
നിലവിലെ ചെയർമാൻ എസ്. സോമനാഥിന്റെ കാലാവധി കഴിയുന്നതിനാലാണ് തലപ്പത്ത് മാറ്റം. രണ്ട് വർഷത്തേക്കാണ് നിയമനം. രാജ്യത്തെ സേവിക്കാൻ തന്നെ തെരഞ്ഞെടുത്തതിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും നാരായണൻ നന്ദി പറഞ്ഞു. വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് ഐഎസ്ആർഒ നിയുക്ത ചെയർമാൻ കൂട്ടിച്ചേർത്തു.
നാല് പതിറ്റാണ്ടോളം നീണ്ട കരിയറിൽ ഐഎസ്ആർഒയുടെ വിവിധ വകുപ്പുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ദൗത്യങ്ങൾക്കായി ഡോ. വി. നാരായണന്റെ നേതൃത്വത്തിൽ ഇതുവരെ 183 എൽപിഎസ്‍സി പവർ പ്ലാൻ്റുകളാണ് നിർമിച്ചത്.
രാജ്യത്തിന്റെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ സി25 ക്രയോജനിക് പ്രൊജക്ട് നിർമിക്കുന്നതിനും ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. ആദിത്യ എൽ1, ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 തുടങ്ങിയ തന്ത്രപ്രധാനമായ ദൗത്യങ്ങൾക്ക് പ്രൊപ്പൽഷൻ സിസ്റ്റം തയ്യാറാക്കിയതിന് പിന്നിലും ഡോ. നാരായണന്റെ നേതൃത്വമുണ്ടായിരുന്നു. 1984-ലാണ് അദ്ദേഹം ഐഎസ്ആർഒയുടെ ഭാഗമാകുന്നത്. 2018-ലാണ് എൽപിഎസ്‍സിയുടെ ചെയർമാനാകുന്നത്.
TAGS: NATIONAL | ISRO
SUMMARY: Dr. V Narayanan appointed as ISRO chairman
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…