ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ബെംഗളൂരു എഫ്സിയോട് രണ്ടാം പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജപ്പെട്ടത്. ബെംഗളൂരു ശ്രീ കണ്ഠീരവ ഗ്രൗണ്ടിലായിരുന്നു മത്സരം. ആദ്യ പകുതിയിൽ തന്നെ ബെംഗളൂരു എഫ്സി രണ്ട് ഗോളുകൾ അടിച്ചിരുന്നു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചെങ്കിലും വീണ്ടും രണ്ട് ഗോൾ അടിച്ച് ബെംഗളൂരു വിജയം ഉറപ്പിക്കുകയായിരുന്നു.
ബെംഗളൂരുവിനു വേണ്ടി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയാണ് ആദ്യ ഗോൾ നേടിയത്. 38-ാം മിനിറ്റിൽ റയാൻ വില്യംസിലൂടെ ബെംഗളൂരു എഫ്.സി രണ്ടാം ഗോൾ സ്വന്തമാക്കുകയായിരുന്നു. 56-ാം മിനിറ്റിൽ ജീസസ് ഗിമിനസിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ കുറിച്ചു. 67-ാം മിനിറ്റിൽ ഫ്രഡ്ഡി ഫ്രെഡി ലല്ലാവ്മയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ വലയിൽ വീഴ്ത്തിയത്. 11 കളിയിൽ ഏഴ് വിജയവുമായി ബെംഗളൂരു പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.
TAGS: SPORTS | FOOTBALL
SUMMARY: Bengaluru fc won against kerala blasters in ISL
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…