കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബെംഗളൂരു എഫ്സി 3-1നാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചത്. എട്ടാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഹോര്‍ഗെ പെരേര ഡയസ് നേടിയ ഗോളിലൂടെയാണ് ബെംഗളൂരു മുന്നിലെത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ജീസസ് ജിമെനസ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. എന്നാല്‍ 74-ാം മിനിറ്റിലും, മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പും ഗോളുകളടിച്ച് എഡ്ഗര്‍ മെന്‍ഡസ് ബ്ലാസ്റ്റേഴ്സ് ആരാധകരെ നിശബ്ദമാക്കി.
ബോള്‍ പൊസഷന്‍, ഷോട്ട്സ്, ഷോട്ട്സ് ഓണ്‍ ടാര്‍ജറ്റ് തുടങ്ങി എല്ലാത്തിലും ബ്ലാസ്റ്റേഴ്സായിരുന്നു മുന്നില്‍. എന്നാല്‍ ഏറ്റവും നിര്‍ണായകമായ ഗോളുകള്‍ മാത്രം ആവശ്യത്തിന് കണ്ടെത്താനായില്ല. ഈ വിജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ബെംഗളൂരു അരക്കിട്ടുറപ്പിച്ചു. ബ്ലാസ്റ്റേഴ്സ് ആറാമതാണ്.
TAGS: SPORTS | FOOTBALL
SUMMARY: Bengaluru FC beats Kerala Blasters in ISL
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…
ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…
ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…
തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…