ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരെ വിജയം സ്വന്തമാക്കി പഞ്ചാബ് എഫ് സി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പഞ്ചാബ് ബെംഗളൂരുവിനെ മുട്ടുകുത്തിച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമനില തകർത്ത് ലൂക്ക മജ്സെൻ നേടിയ ഗോളിലാണ് പഞ്ചാബിന്റെ വിജയം. ഇഞ്ചുറി ടൈമിലും 2-2 എന്ന നിലയിൽ കലാശിക്കുമെന്ന് തോന്നിപ്പിച്ച മത്സരത്തിൻ്റെ ഗതി ലൂക്ക അവസാന മിനിറ്റുകളിലാണ് മാറ്റിമറിച്ചത്.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെംഗളൂരു ലീഡെടുത്തു. 49-ാം മിനിറ്റില്‍ എഡ്ഗര്‍ മെന്‍ഡസാണ് ബെംഗളൂരുവിന്റെ ആദ്യഗോൾ നേടിയത്. പക്ഷേ തൊട്ടുപിന്നാലെ പഞ്ചാബ് എഫ്സിയുടെ മറുപടിയെത്തി. 55-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റി അസ്മിര്‍ സുല്‍ജിക്കാണ് പഞ്ചാബിന് സമനില സമ്മാനിച്ചത്.
മത്സരത്തിൽ പകരക്കാരനായി എത്തിയ ലൂക്ക മജ്സെൻ അവസാന നിമിഷം വിജയ ഗോളും സമ്മാനിച്ചു. ഇതോടെ ബെംഗളൂരു എഫ്സിക്ക് മുന്നോട്ട് കുതിക്കാനുള്ള അവസരം നഷ്ടമായി. 19 മത്സരങ്ങളിൽ 28 പോയിന്റുമായി നിലവിൽ അഞ്ചാമതാണ് ഛേത്രിയും സംഘവും.
TAGS: SPORTS | FOOTBALL
SUMMARY: Punjab fc won against Bengaluru Fc in ISL
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…