ഐഎസ്എൽ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയമാണിത്. മുഹമ്മദ് അയ്മന്‍, ഡൈസുകെ സകായി, നിഹാല്‍ സുധീഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്.
ലീഗ് റൗണ്ടിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 10 ജയവും 9 തോല്‍വിയും മൂന്ന് സമനിലയും ഉള്‍പ്പെടെ 33 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ തന്നെ ഇനി ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് പോരാട്ടത്തിനിറങ്ങാം. കളിയുടെ 34-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ സ്വന്തമാക്കുന്നത്. മുഹമ്മദ് അയ്മാന്റെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളിന്റെ ആത്മവിശ്വാസം കളിയിലുടനീളം മഞ്ഞപ്പട നിലനിര്‍ത്തി.
51-ാം മിനിറ്റില്‍ ഡെയ്‌സുകി ഗോൾ ലക്ഷ്യം വെച്ചു. നിഹാല്‍ സുധീഷിന്റെ അവസാന ഗോളോടെ മഞ്ഞപ്പട ലീഡ് വീണ്ടുമുയര്‍ത്തി. കളിയുടെ 88-ാം മിനിറ്റിലാണ് ജാവോ വിക്ടര്‍ ഹൈദരാബാദിന് ആശ്വാസഗോള്‍ നല്‍കിയത്.
The post ഐഎസ്എൽ; ഹൈദരാബാദിനെ തകർത്ത് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് appeared first on News Bengaluru.
Powered by WPeMatico
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…
ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…
ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ്…
കാസറഗോഡ്: കുമ്പളയ്ക്ക് സമീപം ബന്തിയോട് മുട്ടം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28)…