രാജ്യത്ത് ഐഎസ്‌സി – ഐസിഎസ്‌ഇ സിലബസ് അനുസരിച്ചുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് മുഴുവനായി പരീക്ഷയെഴുതിയവരില്‍ 99.47% വിദ്യാര്‍ഥികളും പത്താം ക്ലാസില്‍ വിജയിച്ചു. 98.19% ആണ് പന്ത്രണ്ടാം ക്ലാസിലേക്ക് രാജ്യത്തെ വിജയം. കേരളം ഉള്‍പ്പെടുന്ന തെക്കൻ മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99.95% പേരും പന്ത്രണ്ടാം ക്ലാസില്‍ വിജയിച്ചു.
പത്താം ക്ലാസില്‍ 99.99% വിദ്യാര്‍ഥികളും പന്ത്രണ്ടാം ക്ലാസില്‍ 99.93% വിദ്യാര്‍ഥികളും കേരളത്തില്‍ വിജയിച്ചു. സംസ്ഥാനത്ത് ഐസിഎസ്‌ഇയില്‍ 160 സ്കൂളുകളും ഐഎസ്‌സിയില്‍ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ഥികളെ പരീക്ഷയ്‌ക്ക് ഇരുത്തിയത്.
ഐസിഎസ്‌ഇയില്‍ 7186 വിദ്യാര്‍ഥികൾ പരീക്ഷയെഴുതി. പരീക്ഷ എഴുതിയവരില്‍ 3512 പേര്‍ ആണ്‍കുട്ടികളും 3674 പേര്‍ പെണ്‍കുട്ടികളുമായിരുന്നു. ഐഎസ്‌സിയില്‍ 2822 വിദ്യാര്‍ഥികളാണ് എഴുതിയത്. 1371 ആണ്‍കുട്ടികളും 1451 പേര്‍ പെണ്‍കുട്ടികളുമായിരുന്നു.
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…