ഐഎൻഎസ് ബ്രഹ്‌മപുത്രയിലുണ്ടായ തീപിടിത്തത്തിൽ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി. നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിനൊടുവിലാണ് സീതേന്ദ്ര സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ഇക്കാര്യം സ്ഥിരീകരിച്ചു. സൈനികന്റെ വിയോഗത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
തീപിടിത്തമുണ്ടായ ഡോക്ക് യാർഡും കപ്പലും നാവികസേനാ മേധാവി പരിശോധിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഐഎൻഎസ് ബ്രഹ്‌മപുത്ര ഉടൻ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം നൽകി.
മുംബൈ നാവികസേന ഡോക്ക് യാർഡിൽ അറ്റക്കുറ്റപ്പണിക്കിടെ ഞായാറാഴ്ച വൈകുന്നേരമാണ് കപ്പലിൽ തീപിടിത്തമുണ്ടായത്. തീപിടിത്തതിൽ ഒരുവശത്തേക്ക് ചരിഞ്ഞ കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. വിഷയത്തിൽ നാവികസേന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
TAGS: NATIONAL | INS BRAHMAPUTRA
SUMMARY: Missing navy officer in fite tragedy found after days
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…