ഐപിഎല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം ഇന്ന്. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിര്‍ണയിക്കുന്നത് ഈ മത്സരമായതുകൊണ്ട് തന്നെ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ശനിയാഴ്ച വൈകിട്ട് 7.30ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
എന്നാല്‍ മത്സരം മഴ കൊണ്ടുപോവുമോ എന്ന ആശങ്കയുമുണ്ട്. ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ശക്തമായ മഴയ്ക്ക് ഇന്ന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പിന്നാലെ പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി പാറ്റ് കമ്മിന്‍സും സംഘവും മാറിയത്.
പ്ലേ ഓഫിലെ ശേഷിക്കുന്ന നാലാം സ്ഥാനത്തേക്ക് ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തന്നെയാണ് സാധ്യത കൂടുതലുള്ളത്. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി നാലാമതുള്ള ചെന്നൈയ്ക്ക് ബെംഗളൂരുവിനെ പരാജയപ്പെടുത്തണം. +0.528 ആണ് റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ്. 12 പോയിന്റുമായി ആറാമതുള്ള ബെംഗളൂരുവിന് ചെന്നൈയെ വലിയ മാര്‍ജിനില്‍ തന്നെ പരാജയപ്പെടുത്തിയാലേ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കഴിയൂ.
വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ബെംഗളൂരുവിൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശനിയാഴ്ച നടക്കുന്ന മത്സരവും മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇതോടെ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനമാക്കി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ പ്ലേ ഓഫിലെത്തും.
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…