ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ സ്റ്റേഡിയം പരിസരത്ത് പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങളും പ്രൊമോഷനുകളും നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ പ്രീമിയർ ലീഗിന് ധാർമ്മിക ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായാണ് നടപടി.
എല്ലാ അനുബന്ധ പരിപാടികളിലും കായിക സൗകര്യങ്ങളിലും പുകയില, മദ്യം ഉൽപന്നങ്ങളുടെ വിൽപ്പന നിരോധിക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്), ഐപിഎൽ ചെയർമാൻ അരുൺ സിംഗ് ധുമലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മദ്യവുമായോ പുകയിലയുമായോ ബന്ധപ്പെട്ട ഉൽപ്പന്നങ്ങളെ നേരിട്ടോ അല്ലാതെയോ പിന്തുണയ്‌ക്കുന്ന കമന്റേറ്റർമാർക്കെതിരെയും കായികതാരങ്ങൾക്കെതിരെയും നടപടിയുണ്ടാകും.
TAGS: NATIONAL
SUMMARY: No ads of tobacco should be displayed during ipl matches
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…