ഐപിഎൽ മാമാങ്കത്തിൽ മുംബൈ ഇന്ത്യസിനു തിരിച്ചടി ലഭിച്ചേക്കും. പരുക്കിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ഇംഗ്ലണ്ട് പരമ്പരയിൽ നിന്നും വിട്ടുനിന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണുള്ളത്. മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ ആദ്യ ഘട്ട മത്സരങ്ങളിൽ ബുമ്ര കളിച്ചേക്കില്ലെന്നാണ് വിവരം. താരം പരുക്കിൽ നിന്ന് ഇനിയും മുക്തനായിട്ടില്ല.
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ സിഡ്നി ടെസ്റ്റിലാണ് താരത്തിന് പരുക്കേറ്റത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി, താരം ഡോക്ടർമാരുടെ ക്ലിയറൻസ് നേടേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ താരത്തിന് ഐപിഎല്ലിൽ പങ്കെടുക്കാനാകൂ. ഏപ്രിൽ ആദ്യ വാരം മുതൽ ബുമ്രയ്‌ക്ക് ടീമിനൊപ്പം ചേരാനാകുമെന്നാണ് കരുതപ്പെടുന്നത്. ബുമ്രയുടെ അഭാവത്തിൽ ദീപക് ചഹർ, ട്രെൻഡ് ബോൾട്ട്,ഹാർദിക് എന്നിവർക്കാണ് ബൗളിംഗ് ചുമതല. മാർച്ച് 23-നാണ് ഐപിഎല്ലിലെ എൽ ക്ലാസിക്കോയിൽ മുംബൈയും ചെന്നൈയും നേർക്കുനേർ വരുന്നത്. അഞ്ചുവീതം കിരീടങ്ങൾ നേടിയ ടീമുകൾ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം കളിക്കുക.
TAGS: SPORTS | IPL
SUMMARY: Jasprit bumrah might not play for ipl
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…