ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനോട് ഗുജറാത്തിന് സ്വന്തം നാട്ടില്‍ 11 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. ഗുജറാത്തിന്റെ ആദ്യമത്സരമായിരുന്നു ഇത്. പഞ്ചാബ് മുന്നോട്ട് വെച്ച 244 എന്ന സ്‌കോറിലെത്താന്‍ ആവുംവിധം ശ്രമിച്ചെങ്കിലും ഗുജറാത്തിന് 216 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ തന്നെയാണ് പഞ്ചാബിന്റെ വലിയ സ്‌കോറിലേക്ക് മുതല്‍ക്കൂട്ടായത്. ഒപ്പം ശശാങ്ക് സിങ്ങും 44 റണ്‍സിന്റെ കൂട്ടുക്കെട്ടൊരുക്കി.
ഇരുവരും പുറത്താകാതെയാണ് മത്സരം ആദ്യ ഇന്നിങ്‌സ് അവസാനിച്ചത്. അരങ്ങേറ്റ താരം പ്രിയാംശ് ആര്യ ഓപ്പണറായിറങ്ങി 23 പന്തില്‍ 47 റണ്‍സ് നേടിയതും പഞ്ചാബിന്റെ സ്‌കോറിനെ ഉയര്‍ത്തി. ഗുജറാത്തിനായി സായ് കിഷോര്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് തുടക്കത്തില്‍ നല്ല റണ്‍റേറ്റില്‍ മുന്നേറവെ പഞ്ചാബ് ബൗളര്‍മാര്‍ മത്സരം അവര്‍ക്ക് അനുകൂലമാക്കി മാറ്റി. പത്ത് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയിലായിരുന്നു. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
TAGS: IPL | SPORTS
SUMMARY: Punjab won against gujarat titans in IPL
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…