Categories: SPORTS

ഐപിഎൽ കലാശപ്പോരിന് മിനിറ്റുകൾ ബാക്കി; കൊൽക്കത്തയെ നേരിടാനൊരുങ്ങി സൺറൈസേഴ്‌സ്

രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ഐപിഎൽ മാമാങ്കക്കാലത്തിന് ഇന്ന് പരിസമാപ്തിയാകുന്നു. ഫൈനൽ മത്സരം തുടങ്ങാൻ ഏതാനും മിനിറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. കലാശപ്പോരിന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഒരുങ്ങുമ്പോൾ, കിരീടത്തിന് വേണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍ പോരാടാന്‍ ഇറങ്ങും.

മൂന്നാം കിരീടം ലക്ഷ്യമിട്ട് ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത ഇറങ്ങുമ്പോള്‍ രണ്ടാം കിരീടം കൊതിച്ചാണ് പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് സംഘം ഇറങ്ങുന്നത്. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് പോരാട്ടം ആരംഭിക്കും. പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ മുഖാമുഖം എത്തുമ്പോള്‍ ഫലം പ്രവചനാതീതമാണ്.

എങ്കിലും ലീഗ് ഘട്ടത്തിലും ഒന്നാം ക്വാളിഫയറിൽ ഇരുടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തയ്‌ക്കെതിരെ കമ്മിന്‍സിന് ജയിക്കാനായിരുന്നില്ല. സീസണില്‍ ഏറ്റവും സ്ഥിരതയോടെ കളിച്ച ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. തുടക്കം മുതല്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുന്നത് വരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ആധികാരികത പുലര്‍ത്തിയ ടീം. ലീഗ് മത്സരങ്ങളില്‍ ഒന്നിനു മുകളില്‍ നെറ്റ് റണ്‍റേറ്റുള്ള ഒരേയൊരു ടീമാണ് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ്.

വെടിക്കെട്ട് വീരന്മാരുള്ള ഹൈദരാബാദിനെയും പേടിക്കേണ്ടതുണ്ട്. പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി തന്നെയാണ് അവരെ അപകടകാരികളാക്കുന്നത്. ഏകദിന ലോകകപ്പില്‍ അപരാജിതരായി ഫൈനലിലെത്തിയ രോഹിത് ശര്‍മ്മയെയും സംഘത്തേയും വീഴ്ത്തിയ ഓസീസ് ക്യാപ്റ്റനെ ഫൈനലില്‍ കൊല്‍ക്കത്ത ഭയക്കേണ്ടതുണ്ട്.

Savre Digital

Recent Posts

കോട്ടയത്ത് കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. നാല് മാസം മുമ്പ് മൂന്ന്…

12 minutes ago

ആശുപത്രിയില്‍ വച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി. നാദാപുരം- തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന…

60 minutes ago

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍; കിറ്റില്‍ 14 ഇന സാധനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ…

2 hours ago

പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി; സന്തോഷം പങ്കുവച്ച്‌ ആന്റോ ജോസഫ്

കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ…

3 hours ago

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതിക്ക് ജയിലില്‍ മര്‍ദ്ദനം

തൃശൂർ: ആലുവയില്‍ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് ജയിലില്‍ മർദനം. വിയ്യൂർ സെൻട്രല്‍…

4 hours ago

ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്…

5 hours ago