ഐപിഎല്ലിലെ കൊല്‍ക്കത്ത – പഞ്ചാബ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. 202 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന കൊല്‍ക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റണ്‍സെന്ന നിലയിലായപ്പോഴാണ് മഴയെത്തിയത്. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുത്തു. പഞ്ചാബിനായി പ്രഭ്‌സിമ്രനും(83) പ്രിയാന്‍ഷ് ആര്യയും (69) അര്‍ധ സെഞ്ചുറി നേടി. ഒന്നാം വിക്കറ്റില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിര്‍ണായകമായിരുന്നു. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് വിജയം അനിവാര്യമായിരുന്നു. പ്ലേ ഓഫ് സാധ്യത മങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ലഭിച്ച അവസരമാണ് ഹോം ടീമിന് നഷ്ടമായിരിക്കുന്നത്. 7 പോയിന്റുമായി കൊല്‍ക്കത്ത 7ാം സ്ഥാനത്ത് തുടരുകയാണ്. ഒരു പോയിന്റ് കൂടി ലഭിച്ചതോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്നു പഞ്ചാബ് നാലാം സ്ഥാനം സ്വന്തമാക്കി.
TAGS: SPORTS | IPL
SUMMARY: KKR vs PBKS Match in Ipl Called Off Due To Bad Weather
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്…
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…