കൊൽക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് -2025 ന്റെ ആദ്യമത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 3.4 ഓവര്‍ ബാക്കി നില്‍ക്കെ ആര്‍സിബി മറികടന്നു. വിരാട് കോഹ്ലിയുടെയും ഫില്‍ സാള്‍ട്ടിന്റേയും അര്‍ധ സെഞ്ച്വറി മികവിലാണ് ആർസിബിയുടെ ജയം.
നാല് ഫോറും മൂന്ന് സിക്‌സറുകളുമായി 30 പന്തുകളിലാണ് കോഹ്ലി അര്‍ധ ശതകം നേടിയത്. സുനിൽ നരെയ്ൻ (44), അജങ്ക്യ രഹാനെ (56), വെങ്കടേഷ് അയ്യർ (6), അങ്ക്രിഷ് രഘുവംശി (30), റിങ്കു സിങ് (12), ആന്ദ്രെ റസൽ (4), ഹർഷിത് റാണ (5) എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.
ആർസിബിക്കായി ക്രുനാൽ പാണ്ഡ്യ മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും യാഷ് ദയാൽ, റാസിക് സലാം, സുയാഷ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. വൈഭവ് അറോറ, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവരാണ് കൊൽക്കത്തയ്ക്കായി വിക്കറ്റുകൾ വീഴ്ത്തിയത്.
TAGS: SPORTS | IPL
SUMMARY: RCB won first match in IPL against kolkata
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…
കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ…
കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുത്താഴം ഫ്ളോറിക്കന്‍ റോഡില്‍ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…