ചെന്നൈ: ഐപിഎല്‍ മാച്ചിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നില്‍ 197 റണ്‍സ് ലക്ഷ്യം വച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രജത് പടിദാറിന്റെ അര്‍ധ സെഞ്ച്വറിയും ടിം ഡേവിഡിന്റെ തീപ്പൊരു ബാറ്റിങും ആര്‍സിബി സ്‌കോര്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സിലെത്തിച്ചു.
ക്യാപ്റ്റനെന്ന നിലയിൽ രജത് നേടുന്ന ആദ്യ ഐപിഎൽ അർധ സെഞ്ച്വറി കൂടിയാണിത്. ഫില്‍ സാള്‍ട്ട്- വിരാട് കോഹ്ലി സഖ്യം മികച്ച തുടക്കമാണ് ആര്‍സിബിക്കു നല്‍കിയത്. സാള്‍ട്ട് 16 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സെടുത്തു. കോഹ്‌ലി 30 പന്തില്‍ 31 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കലും തിളങ്ങി. താരം 2 വീതം സിക്‌സും ഫോറും തൂക്കി 14 പന്തില്‍ 27 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രജത് 32 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 51 റണ്‍സ് എടുത്തു. ടിം ഡേവിഡ് വെറും 8 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 22 റണ്‍സുമായി പുറത്താകാതെ നിന്നു.
TAGS: SPORTS | IPL
SUMMARY: RCB Builts a run score of 197 over CSK
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…
ബെംഗളൂരു: ഓണം നന്മയുടെ സമത്വത്തിൻ്റെ, സാഹോദര്യത്തിൻ്റെ പ്രതീകമാണെന്നും കാലത്തിൻ്റെ മാറ്റത്തിൽ പഴയ ഓണമുഖം മാറിയെങ്കിലും ഓരോ മലയാളി ഹൃദയങ്ങളും ഓണത്തിൻ്റെ…
ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അഞ്ച്…
കൊല്ലം: ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മലയാളി 15 വർഷത്തിന് ശേഷം പിടിയിലായി. കൊല്ലം കുളക്കട സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്.…
ന്യൂയോർക്ക്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിർപ്പുകളെ അവഗണിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു.…