ബെംഗളൂരു : ഐപിഎൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽപന നടത്തിയ നാലുപേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്റെ ടിക്കറ്റുകള്‍ ആണ് ഇവര്‍ കരിഞ്ചന്തയിൽ വിൽപന നടത്തിയത്. 32 ടിക്കറ്റുകൾ പോലീസ് പിടിച്ചെടുത്തു.
യെശ്വന്തപുര പൈപ്പ് ലൈൻ റോഡില്‍ നിന്നും 12 ടിക്കറ്റുകൾ പോലീസ് ആദ്യം പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 20 ടിക്കറ്റുകളും നാല് മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. പിടിയിലായവരിൽ ഒരാൾ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ താത്കാലിക അംഗമാണ്. 1,200 രൂപയുടെ ടിക്കറ്റ് ഇവർ 10,000 രൂപയ്ക്കാണ് കരിഞ്ചന്തയിൽ വിറ്റതെന്ന് പോലീസ് പറഞ്ഞു.
<br>
TAGS : IPL| BLACK MARKET
SUMMARY : IPL tickets on black market; four arrested
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…