ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ ഡൽഹി ക‍്യാപ്പിറ്റൽസിന് 8 വിക്കറ്റ് ജയം. ലഖ്നൗ ഉയർത്തിയ 160 റൺസ് വിജയലക്ഷ‍്യം ഡൽഹി ക‍്യാപ്പിറ്റൽസ് 17.5 ഓവറിൽ മറികടന്നു. അഭിഷേക് പോറൽ (51), കെ.എൽ. രാഹുൽ എന്നിവരുടെ മികച്ച പ്രകടനമാണ് ഡൽഹിക്കു കരുത്തേകിയത്.
42 പന്തിൽ നിന്നും 57 റൺസ് നേടി പുറത്താവാതെ നിന്ന കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ. 3 ബൗണ്ടറിയും 2 സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ലഖ്നൗവിനു വേണ്ടി ഐഡൻ മാർക്രത്തിനു മാത്രമാണ് വിക്കറ്റ് വീഴ്ത്താനായത്.
ലഖ്നൗവിന്‍റെ വിജയലക്ഷ‍്യം മറികടക്കാൻ ഡൽഹിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ അഭിഷേക് പോറലും മലയാളി താരമായ കരുൺ നായരും നൽകിയത്.
ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനെ സാധിച്ചുള്ളൂ 33 പന്തിൽ നിന്നും 52 റൺസ് നേടിയ ഐഡൻ മാർക്രമാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറർ. 2 ബൗണ്ടറിയും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.
മാർക്രത്തിനു പുറമെ മിച്ചൽ മാർഷിനു മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത് (45). നിക്കൊളാസ് പുരാൻ (9), അബ്ദുൾ സമദ് (2), ഡേവിഡ് മില്ലർ (14), ഋഷഭ് പന്ത് (0) എന്നിവർ നിരാശപ്പെടുത്തി. അഞ്ചാം വിക്കറ്റിൽ ആയുഷ് ബധോനി (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും ടീം സ്കോർ ഉയർത്താനായില്ല.
TAGS: SPORTS | IPL
SUMMARY: Delhi Capitals won against lucknow in ipl
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…