ബെംഗളൂരു: ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരം 14 ഓവറാക്കി ചുരുക്കി. മഴ കാരണം രണ്ടു മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്. ആദ്യ നാല് ഓവറാണ് ബാറ്റിങ് പവർപ്ലേ. ടോസ് വിജയിച്ച പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആർസിബിയെ ബാറ്റിങ്ങിനുവിട്ടു. ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‍വെല്ലിനു പകരം മാർകസ് സ്റ്റോയ്നിസ് പഞ്ചാബ് പ്ലേയിങ് ഇലവനിലെത്തിയിട്ടുണ്ട്.
ഹർപ്രീത് ബ്രാറും പഞ്ചാബിനായി കളിക്കും. ബെംഗളൂരു പ്ലേയിങ് ഇലവനിൽ ഇതോടെ മാറ്റങ്ങളില്ല. ആർസിബിയിൽ വിരാട് കോഹ്ലി, ഫിൽ സോൾട്ട്, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ലിയാം ലിവിങ്സ്റ്റൻ, ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹെയ്‍സൽവുഡ്, യാഷ് ദയാൽ, സുയാഷ് ശർമ എന്നിവരും, പഞ്ചാബ് കിങ്സ് പ്ലേയിങ് ഇലവനിൽ പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിങ്, നേഹൽ വധേര, ജോഷ് ഇംഗ്ലിസ്, മാർകസ് സ്റ്റോയ്നിസ്, മാർകോ യാൻസൻ, ഹർപ്രീത് ബ്രാർ, യുസ്‍വേന്ദ്ര ചെഹൽ, സേവ്യർ ബാർലെറ്റ്, അർഷ്ദീപ് സിങ് എന്നിവരുമാണുള്ളത്.
TAGS: IPL | SPORTS
SUMMARY: Punjab -Rcb team gets 14 over challenge in IPL
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…