ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായിരിക്കെ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾക്കായി ശുദ്ധീകരിച്ച ജലവിതരണം നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ്റെ (കെ. സി. എസ്. എ.) അഭ്യർത്ഥന പ്രകാരം ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) കബ്ബൺ പാർക്ക് മലിനജല ശുദ്ധീകരണ പ്ലാൻ്റിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ അനുവദിച്ചിരുന്നു. നിലവിൽ മൂന്ന് മത്സരങ്ങളാണ് ബെംഗളൂരുവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്നും മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയത്തിൽ പ്രതിദിനം ഏകദേശം 75,000 ലിറ്റർ വെള്ളമാണ് ആവശ്യമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ബെംഗളൂരുവിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിൻ്റെ (എംഎൽഡി)ക്ഷാമം നേരിടുന്നുണ്ട്. നഗരത്തിലെ 14,000 കുഴൽക്കിണറുകളിൽ 6,900 എണ്ണവും വറ്റി. ഇത്തരമൊരു സാഹചര്യത്തിൽ മത്സരവേദിയിലേക്ക് ജലവിതരണം അനുവദിച്ചത് തെറ്റായ നടപടിയാണെന്ന് എൻജിടി ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അംഗം ഡോ. എ. സെന്തിൽ വേൽ എന്നിവർ ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ബിഡബ്ല്യൂഎസ്എസ്ബി പരാജയപെട്ടന്നും ഇരുവരും പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ബിഡബ്ല്യൂഎസ്എസ്ബി, കെ. എസ്. സി. എ. സെക്രട്ടറി, ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ എന്നിവർക്ക് എൻജിടി നോട്ടീസ് അയച്ചു. മെയ് രണ്ടിനകം നോട്ടിസിന് മറുപടി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
The post ഐപിഎൽ മത്സരത്തിനായി ജലവിതരണം; ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു appeared first on News Bengaluru.
Powered by WPeMatico
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…