ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്തയെ 8 വിക്കറ്റിന് തകര്‍ത്തു. 117 റണ്‍സ് വിജയലക്ഷ്യം 43 പന്ത് ബാക്കി നില്‍ക്കെ മറികടന്നു. രോഹിത് ശര്‍മ (13), വില്‍ ജാക്ക്സ് (16) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. രോഹിത് 12 പന്തില്‍ 13 റണ്‍സ് നേടി. 16 റണ്‍സുമായി വില്‍ ജാക്‌സ് മടങ്ങി. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് 9 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടി.
41 പന്തില്‍ 5 സിക്‌സറുകളും 4 ബൗണ്ടറികളും സഹിതം 62 റണ്‍സ് നേടിയ റിക്കല്‍ട്ടണ്‍ പുറത്താകാതെ നിന്നു. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം വിഗ്നേഷ് പുത്തൂര്‍ മുംബൈയുടെ ആദ്യ ഇലവനില്‍ ഇടം നേടി. രോഹിത് ശര്‍മ ഇമ്പാക്ട് പ്ലെയറായി. കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ വന്‍ ബാറ്റിംഗ് തകര്‍ച്ചയാണ് നേരിട്ടത്.
45 റണ്‍സ് എടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി. 80 റണ്‍സ് എടുക്കുന്നതിനിടെ 7 വിക്കറ്റ് നഷ്ടം. നാല് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ അശ്വനി കുമാറാണ് കൊല്‍ക്കത്തയുടെ നട്ടെല്ലൊടിച്ചത്. വിഗ്നേഷ് പുത്തൂര്‍ ഒരു വിക്കറ്റ് വീഴ്ത്തി.ആദ്യ രണ്ട് മത്സരങ്ങളിലും മുംബൈ തോറ്റാണ് തുടങ്ങിയത്. നിലവിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു ലഭിക്കുന്ന ആദ്യ ജയമാണിത്.
TAGS: IPL | SPORTS
SUMMARY: Mumbai Indians gets first win in IPL
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…