Categories: SPORTSTOP NEWS

ഐപിഎൽ; ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബിന് വിജയം

ഐപിഎൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ പഞ്ചാബ്‌ കിങ്സ്‌ 37 റണ്ണിന്‌ തോൽപ്പിച്ചു. 48 പന്തിൽ 91 റണ്ണെടുത്ത ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങാണ്‌ ടീമിന്റെ വിജയശിൽപ്പി. ഏഴ്‌ സിക്‌സറും ആറ്‌ ഫോറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്‌. പഞ്ചാബ്‌ 236/5, ലഖ്‌നൗ 199/7 എന്നിങ്ങനെയാണ് സ്കോർ. ആയുഷ്‌ ബദൊനി മാത്രമാണ്‌ ലഖ്‌നൗ നിരയിൽ പൊരുതിയത്‌. 40 പന്തിൽ 74 റണ്ണെടുത്തു. അഞ്ച്‌ വീതം ഫോറും സിക്‌സറുമടിച്ചു. അബ്‌ദുൽ സമദ്‌ 45 റണ്ണുമായി പിന്തുണ നൽകി. ക്യാപ്‌റ്റൻ ഋഷഭ്‌ പന്തിന്‌ (18) ഇത്തവണയും മികച്ച സ്‌കോർ സാധ്യമായില്ല. പഞ്ചാബിനായി അർഷ്‌ദീപ്‌ സിങ് മൂന്ന്‌ വിക്കറ്റെടുത്തു.

ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബിന്‌ അവസാന അഞ്ച്‌ ഓവറിൽ നേടിയ 75 റണ്ണാണ്‌ കൂറ്റൻ സ്‌കോർ സമ്മാനിച്ചത്‌. 15 പന്തിൽ 33 റണ്ണുമായി ശശാങ്ക്‌ സിങ്ങും അഞ്ച്‌ പന്തിൽ 15 റണ്ണോടെ മാർകസ്‌ സ്‌റ്റോയിനിസും പുറത്താവാതെനിന്നു. ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യർ 25 പന്തിൽ 45 റണ്ണുമായി മടങ്ങുമ്പോൾ രണ്ട്‌ സിക്‌സറും നാല്‌ ഫോറും അടിച്ചിരുന്നു. ശ്രേയസും പ്രഭ്‌സിമ്രാനും ചേർന്ന്‌ 78 റണ്ണിന്റെ അടിത്തറയിട്ടു. അതിനിടെ ജോഷ്‌ ഇംഗ്ലിസ്‌ 14 പന്തിൽ 30 റണ്ണടിച്ചു. പുതിയ ജയത്തോടെ ഐപിഎൽ പട്ടികയിൽ പഞ്ചാബ് ടീം രണ്ടാം സ്ഥാനത്തെത്തി.

TAGS: SPORTS | IPL
SUMMARY: Punjab team won against Lucknow in Ipl

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

28 minutes ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

55 minutes ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

2 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

3 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

3 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

4 hours ago