ഐപിഎൽ ക്രിക്കറ്റിൽ ഈ സീസണിലെ ആദ്യ സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. രാജസ്ഥാൻ റോയൽസിനെയാണ് കീഴടക്കിയത്. സൂപ്പർ ഓവറിൽ രാജസ്ഥാന് നേടാനായത് 11 റൺ. ഡൽഹി നാല് പന്തിൽ ലക്ഷ്യം നേടി. നിശ്‌ചിത 20 ഓവറിൽ ഇരുടീമുകളും 188 റണ്ണിൽ അവസാനിപ്പിച്ചതാണ് സൂപ്പർ ഓവറിന് വഴിയൊരുക്കിയത്. സഞ്‌ജു സാംസൺ നയിച്ച രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്. ജയത്തോടെ ഡൽഹി പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി.
കൈയിൽ കിട്ടിയ ജയം രാജസ്ഥാൻ തുലയ്‌ക്കുകയായിരുന്നു. ഡൽഹി പേസർ മിച്ചെൽ സ്‌റ്റാർക്കാണ് വിജയശിൽപ്പി. ഓസ്‌ട്രേലിയൻ ബൗളർ എറിഞ്ഞ അവസാന ഓവറിൽ ഏഴ് വിക്കറ്റ് ശേഷിക്കെ രാജസ്ഥാന് ജയിക്കാൻ ഒമ്പത് റൺ മതിയായിരുന്നു. സ്‌റ്റാർക്കിന്റെ ബൗളിങ്ങിൽ പതറിയ രാജസ്ഥാൻ ഒരു വിക്കറ്റ്‌കൂടി നഷ്‌ടപ്പെടുത്തി 188ൽ അവസാനിപ്പിച്ചു. അവസാന പന്തിൽ രണ്ട് റൺ വേണമെന്നിരിക്കെ ധ്രുവ് ജുറെൽ (26) റണ്ണൗട്ടായി. ഹെറ്റ്‌മയർ 15 റണ്ണുമായി പുറത്താവാതെനിന്നു. തുടർന്ന് സൂപ്പർ ഓവറിലും സ്‌റ്റാർക് തിളങ്ങി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡൽഹിക്കായി 37 പന്തിൽ 49 റണ്ണെടുത്ത് ഓപ്പണർ അഭിഷേക് പോറെൽ ടോപ് സ്‌കോററായി. കെ എൽ രാഹുലും(32 പന്തിൽ 38) ക്യാപ്‌റ്റൻ അക്‌സർ പട്ടേലും (14 പന്തിൽ 34) സ്‌കോർ ഉയർത്തി. അവസാന ഓവറുകളിൽ റണ്ണടിച്ച ട്രിസ്‌റ്റൺ സ്‌റ്റബ്‌സ് 18 പന്തിൽ 34 റണ്ണുമായി പുറത്തായില്ല. അശുതോഷ് ശർമക്കൊത്ത്(15) അവസാന അഞ്ച് ഓവറിൽ 77 റൺ നേടി.
TAGS: SPORTS | IPL
SUMMARY: Delhi beats Rajasthan Royals in IPL
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…