ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ജയം 42 റൺസിന്. ഹൈദരാബാദ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം കാണാതെ ആർസിബി 19.5 ഓവറിൽ 189 ന് പുറത്തായി. ബെംഗളൂരൂവിന് മികച്ച തുടക്കം ലഭിച്ചെങ്കിലും വിജയലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് മൂന്നുവിക്കറ്റെടുത്തു. ബെംഗളൂരുവിനായി ഫിലിപ് സാള്‍ട്ടും വിരാട് കോലിയും മികച്ച തുടക്കമാണ് നൽകിയത്. 43 റണ്‍സെടുത്ത് കോഹ്ലി പുറത്തായി. ഫിലിപ് സാള്‍ട്ട് 32 പന്തില്‍ 62 റണ്‍സെടുത്തു.
പിന്നാലെ വന്ന ആർക്കും തന്നെ ടീമിനെ വിജയത്തിലേക്ക് കരകയറ്റാൻ കഴിഞ്ഞില്ല. തോൽവിയോടെ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ബെംഗളൂരുവിന് നഷ്ടമായത്. നേരത്തേ ഹൈദരാബാദ്. നിശ്ചിത 20 ഓവറില്‍ ഹൈദരാബാദ് ആറുവിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടിയിരുന്നത്. ഇഷാൻ കിഷന്റെ പ്രകടനമാണ് ഹൈദരാബാദിന് കരുത്തായത്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും മികച്ച തുടക്കം നൽകിയിരുന്നു. അര്‍ധസെഞ്ചുറിയോടെ വെടിക്കെട്ട് നടത്തിയ കിഷന്‍ ടീമിനെ 200-കടത്തി. 48 പന്തില്‍ നിന്ന് 94 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
TAGS: IPL | SPORTS
SUMMARY: Sunrisers Hyderabad beat Royal Challengers Bengaluru by 42 runs
കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…