ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ റെക്കോർഡ് സ്‌കോര്‍ നേടി സൺ റൈസേഴ്സ് ഹൈദരാബാദ്. 287 ആണ് ടീം സ്കോർ. സെഞ്ച്വറി പൂര്‍ത്തിയാക്കി സണ്‍റൈസേഴ്സ് താരം ട്രാവിസ് ഹെഡ് തിളങ്ങി. സണ്‍റൈസേഴ്സിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയാണ് ഓസീസ് ബാറ്റര്‍ മൂന്നക്കം തികച്ചത്. വെറും 41 പന്തില്‍ 102 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്. താരത്തിന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറിയാണിത്.
ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും (41 പന്തില്‍ 102) ഹെന്റിച്ച് ക്ലാസന്റെ (31 പന്തില്‍ 67) ഇന്നിംഗ്‌സുമാണ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഹൈദാബാദ് സ്വന്തമാക്കിയത്.
ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. അബ്ദുള്‍ സമദിന്റെ (10 പന്തില്‍ 37) ബാറ്റിംഗാണ് ഹൈദരാബാദിനെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ചത്.
ബാറ്റിംഗ് ഓള്‍റൗണ്ടര്‍ വില്‍ ജാക്ക്‌സ് ആണ് ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഒരു ഓവറില്‍ നിയന്ത്രിതമായി ബാറ്റ് ചെയ്ത ഹൈദരാബാദ് രണ്ടാം ഓവര്‍ മുതല്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ തുടങ്ങി. ട്രാവിസ് ഹെഡ് ആയിരുന്നു അപകടകാരി. വെറും 20 പന്തില്‍ ഹെഡ് ഫിഫ്റ്റി തികച്ചു. 108 റണ്‍സ് നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ അഭിഷേക് ശര്‍മ്മ നേടിയത് 22 പന്തില്‍ 24 റണ്‍സ്. താരത്തെ പുറത്താക്കിയ റീസ് ടോപ്ലെ ആണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്.
ഹെഡും മൂന്നാം നമ്പറിലെത്തിയ ഹെന്റിച് ക്ലാസനും ചേര്‍ന്ന് ആക്രമണം തുടര്‍ന്നു. 39 പന്തില്‍ താരം സെഞ്ചുറിയിലെത്തി. ഹൈദരാബാദിനായി ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. 57 റണ്‍സ് നീണ്ട കൂട്ടുകെട്ടിനൊടുവില്‍ ഹെഡ് മടങ്ങി. 41 പന്തില്‍ 102 റണ്‍സ് നേടിയ ഹെഡിനെ ലോക്കി ഫെര്‍ഗൂസനാണ് വീഴ്ത്തിയത്.
23 പന്തില്‍ ഫിഫ്റ്റിയടിച്ച ക്ലാസന്‍ ഫെര്‍ഗൂസനു മുന്നില്‍ വീണു. 31 പന്തില്‍ 67 റണ്‍സ് നേടിയ ക്ലാസന്‍ മൂന്നാം വിക്കറ്റില്‍ 66 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി. 10 പന്തുകള്‍ നേരിട്ട സമദ് 37 റണ്‍സ് ആണ് നേടിയത്. സമദും 17 പന്തില്‍ 32 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവും നോട്ടൗട്ടാണ്.
The post ഐപിഎൽ 2024; ആര്‍സിബിക്കെതിരെ ഹൈദരാബാദിന് റെക്കോർഡ് സ്‌കോര്‍ appeared first on News Bengaluru.
Powered by WPeMatico
പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും…
മാണ്ഡി: ഹിമാചല്‍ പ്രദേശിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. മാണ്ഡി ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായവർക്കായി തിരച്ചില്‍…
കൊച്ചി: പ്രേം നസീർ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം. തൻ്റെ ഇൻ്റർവ്യൂയില്‍ നിന്നും അടർത്തിയെടുത്ത് ഒരു ഭാഗം…
തിരുവനന്തപുരം: സാങ്കേതിക തകരാറുകള്‍ കാരണം മൂന്നാഴ്ചയിലധികമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് F-35B യുദ്ധവിമാനം നന്നാക്കാൻ ബ്രിട്ടനില്‍ നിന്നുള്ള…
ദുബായ്: കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബായില്‍ നിര്യാതനായി. മുളിയങ്ങല്‍ ചേനോളി താഴെ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്.…
ന്യൂഡൽഹി: ആക്‌സിയം4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തി ചരിത്രം കുറിച്ച ശുഭാംശു ശുക്ലയും സംഘവും രണ്ടാഴ്ചത്തെ വാസത്തിന് ശേഷം ജൂലൈ…