ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) പതിനേഴാം സീസണിൽ തുടർച്ചയായ നാലാം ജയവുമായി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ജയ്‌പൂരില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ബെംഗളൂരു ഉയർത്തിയ 184 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്ട്ലർ (100), സഞ്ജു സാംസണ്‍ (69) എന്നിവരുടെ മികവിലാണ് രാജസ്ഥാന്‍ മറികടന്നത്.
ബെംഗളുരുവിന്റെ സീസണിലെ നാലാം തോല്‍വിയാണിത്. രണ്ടാം പന്തില്‍ യശസ്വി ജയ്‌സ്വാളിനെ (0) നഷ്ടപ്പെട്ടായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ജയ്‌പൂരില്‍ റണ്‍മല കയറാന്‍ ഒരുങ്ങിയത്. ഫോം വീണ്ടെടുക്കാന്‍ ശ്രമിച്ച ബട്ട്ലർ തുടക്കത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ സഞ്ജു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സഞ്ജു അനായാസം സ്കോറിങ് തുടർന്നതോടെ ബട്ട്ലറിന്റെ ചുമലിലെ സമ്മർദം കുറഞ്ഞു. പവർപ്ലേയുടെ അവസാന ഓവറില്‍ മായങ്ക് ഡാഗറിന്റെ ഓവറില്‍ 20 റണ്‍സ് നേടി ബട്ട്ലറും സഞ്ജുവിനൊപ്പം ചേർന്നു.
ഡാഗറിനെ എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സർ പറത്തിയാണ് സഞ്ജു അർധ സെഞ്ചുറി കുറിച്ചത്. സഞ്ജുവിനെ പുറത്താക്കി 148 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത് മുഹമ്മദ് സിറാജായിരുന്നു. 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 69 റണ്‍സായിരുന്നു രാജസ്ഥാന്‍ നായകന്റെ സമ്പാദ്യം. പിന്നാലെയെത്തിയ റിയാന്‍ പാരാഗ് (4), ദ്രുവ് ജൂറല്‍ (2) എന്നിവർ നിരാശപ്പെടുത്തി.
The post ഐപിഎൽ 2024; ആർസിബിക്കെതിരെ രാജസ്ഥാന് വിജയം appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്ന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,360 രൂപയായി.…
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ തിരഞ്ഞെടുപ്പിന് പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ച് നടന്‍ ജഗദീഷ്. വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ…
തിരുവനന്തപുരം: ഉല്ലാസയാത്രയെന്ന വ്യാജേന കുട്ടികള്‍ക്കൊപ്പം കാറില്‍ കഞ്ചാവ് കടത്തിയ ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍. വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന…
കൊച്ചി: നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പോലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ്…
ചെന്നൈ: നടി ഖുഷ്‌ബു തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ജെപി നദ്ദ ഷാള്‍ അണിയിക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപിയില്‍…
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൃക്കാക്കര…