Categories: SPORTSTOP NEWS

ഐപിഎൽ 2024; ആർസിബിക്കെതിരെ രാജസ്ഥാന് വിജയം

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) പതിനേഴാം സീസണിൽ തുടർച്ചയായ നാലാം ജയവുമായി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ജയ്‌പൂരില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ബെംഗളൂരു ഉയർത്തിയ 184 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്ട്ലർ (100), സഞ്ജു സാംസണ്‍ (69) എന്നിവരുടെ മികവിലാണ് രാജസ്ഥാന്‍ മറികടന്നത്.

ബെംഗളുരുവിന്റെ സീസണിലെ നാലാം തോല്‍വിയാണിത്. രണ്ടാം പന്തില്‍ യശസ്വി ജയ്‌സ്വാളിനെ (0) നഷ്ടപ്പെട്ടായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ജയ്‌പൂരില്‍ റണ്‍മല കയറാന്‍ ഒരുങ്ങിയത്. ഫോം വീണ്ടെടുക്കാന്‍ ശ്രമിച്ച ബട്ട്ലർ തുടക്കത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ സഞ്ജു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സഞ്ജു അനായാസം സ്കോറിങ് തുടർന്നതോടെ ബട്ട്ലറിന്റെ ചുമലിലെ സമ്മർദം കുറഞ്ഞു. പവർപ്ലേയുടെ അവസാന ഓവറില്‍ മായങ്ക് ഡാഗറിന്റെ ഓവറില്‍ 20 റണ്‍സ് നേടി ബട്ട്ലറും സഞ്ജുവിനൊപ്പം ചേർന്നു.

ഡാഗറിനെ എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സർ പറത്തിയാണ് സഞ്ജു അർധ സെഞ്ചുറി കുറിച്ചത്. സഞ്ജുവിനെ പുറത്താക്കി 148 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത് മുഹമ്മദ് സിറാജായിരുന്നു. 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 69 റണ്‍സായിരുന്നു രാജസ്ഥാന്‍ നായകന്റെ സമ്പാദ്യം. പിന്നാലെയെത്തിയ റിയാന്‍ പാരാഗ് (4), ദ്രുവ് ജൂറല്‍ (2) എന്നിവർ നിരാശപ്പെടുത്തി.

The post ഐപിഎൽ 2024; ആർസിബിക്കെതിരെ രാജസ്ഥാന് വിജയം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വാഹനാപകടത്തില്‍ പരുക്കേറ്റ സ്ഥാനാര്‍ഥി മരിച്ചു; വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…

4 hours ago

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ തീരുമാനവുമായി യുഐഡിഎഐ

ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…

4 hours ago

ഗൃഹനാഥന്‍ വീട്ടുവളപ്പില്‍ വെടിയേറ്റ് മരിച്ച നിലയില്‍

കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…

5 hours ago

നാളെ ഏഴിടങ്ങളിൽ വോട്ടെടുപ്പ്: തിരിച്ചറിയൽ രേഖകളായി ഇവ ഉപയോ​ഗിക്കാം

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ്‌ ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…

7 hours ago

അപമര്യാദയായി പെരുമാറി: സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…

7 hours ago

കെഎന്‍എസ്എസ് മൈസൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…

7 hours ago