ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഇനി എല്ലാ മത്സരവും നിർണായകം. ഏഴ് മത്സരങ്ങളില്‍ ആറും തോറ്റ ടീമിന് പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് ഇനി എല്ലാ മത്സരവും ജയിക്കേണ്ട അവസ്ഥയാണ്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടീം ജയം തേടി ഇറങ്ങും.
പഞ്ചാബ് കിങ്‌സിനെതിരെ മാത്രമാണ് ഇത്തവണ ടീം വിജയിച്ചത്. ഒരു ജയം മാത്രമുള്ള ഏക ടീമും ആര്‍സിബി തന്നെ. മറ്റ് ഒമ്പത് ടീമുകള്‍ രണ്ട്, രണ്ടില്‍ കൂടുതല്‍ ജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ബൗളിങിലെ മികവില്ലായ്മയാണ് ആര്‍സിബിയെ കുഴയ്ക്കുന്നത്. മുഹമ്മദ് സിറാജ് ഈ സീസണില്‍ അത്ര ഫോമില്‍ അല്ല. എതിര്‍ ബാറ്റര്‍മാരെ വെട്ടിലാക്കാന്‍ പാകത്തില്‍ സ്പിന്നറും ടീമിനില്ല.
ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയാലും ബൗളര്‍മാരുടെ ശൂന്യത മത്സരം കൈവിടാനുള്ള സാഹചര്യം തീര്‍ക്കുന്നു. ആദ്യം ബൗള്‍ ചെയ്താല്‍ എതിര്‍ ടീം വലിയ സ്‌കോറുകള്‍ അടിച്ചെടുക്കുന്നതോടെ ബാറ്റിങ് സംഘം സമ്മര്‍ദ്ദത്തിലാകുന്നു.
നിലവില്‍ വിരാട് കോഹ്ലി, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി, വെറ്ററന്‍ ഫിനിഷര്‍ ദിനേഷ് കാര്‍ത്തിക് എന്നിവര്‍ മാത്രമാണ് സ്ഥിരതയോടെ കളിക്കുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഫോം ഇല്ലാതെ പ്ലെയിങ് ഇലവനില്‍ നിന്നു പിന്‍മാറിയതും ടീമിന് ഇരട്ട പ്രഹരമായി.
ഏറ്റവും ചുരുങ്ങിയത് 16 പോയിന്റുകളാണ് പ്ലേ ഓഫിലെത്താന്‍ വേണ്ടത്. 14 മത്സരങ്ങളാണ് ഒരു ടീം ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ജയിച്ചാല്‍ രണ്ട് പോയിന്റുകളാണ് ലഭിക്കുക. നിലവില്‍ രണ്ട് പോയിന്റുകള്‍ മാത്രമാണ് ആര്‍സിബിക്കുള്ളത്. ഇനിയുള്ള എല്ലാ കളിയും അവര്‍ക്ക് നിര്‍ണായകമാണ്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ ഒരെണ്ണം തോറ്റാല്‍ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാകും.
The post ഐപിഎൽ 2024; ആർസിബിക്ക് ഇനി എല്ലാ മത്സരവും നിർണായകം appeared first on News Bengaluru.
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…