Categories: SPORTSTOP NEWS

ഐപിഎൽ 2024; ആർസിബിക്ക് ഇനി എല്ലാ മത്സരവും നിർണായകം

ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഇനി എല്ലാ മത്സരവും നിർണായകം. ഏഴ് മത്സരങ്ങളില്‍ ആറും തോറ്റ ടീമിന് പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് ഇനി എല്ലാ മത്സരവും ജയിക്കേണ്ട അവസ്ഥയാണ്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടീം ജയം തേടി ഇറങ്ങും.

പഞ്ചാബ് കിങ്‌സിനെതിരെ മാത്രമാണ് ഇത്തവണ ടീം വിജയിച്ചത്. ഒരു ജയം മാത്രമുള്ള ഏക ടീമും ആര്‍സിബി തന്നെ. മറ്റ് ഒമ്പത് ടീമുകള്‍ രണ്ട്, രണ്ടില്‍ കൂടുതല്‍ ജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ബൗളിങിലെ മികവില്ലായ്മയാണ് ആര്‍സിബിയെ കുഴയ്ക്കുന്നത്. മുഹമ്മദ് സിറാജ് ഈ സീസണില്‍ അത്ര ഫോമില്‍ അല്ല. എതിര്‍ ബാറ്റര്‍മാരെ വെട്ടിലാക്കാന്‍ പാകത്തില്‍ സ്പിന്നറും ടീമിനില്ല.

ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയാലും ബൗളര്‍മാരുടെ ശൂന്യത മത്സരം കൈവിടാനുള്ള സാഹചര്യം തീര്‍ക്കുന്നു. ആദ്യം ബൗള്‍ ചെയ്താല്‍ എതിര്‍ ടീം വലിയ സ്‌കോറുകള്‍ അടിച്ചെടുക്കുന്നതോടെ ബാറ്റിങ് സംഘം സമ്മര്‍ദ്ദത്തിലാകുന്നു.

നിലവില്‍ വിരാട് കോഹ്ലി, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി, വെറ്ററന്‍ ഫിനിഷര്‍ ദിനേഷ് കാര്‍ത്തിക് എന്നിവര്‍ മാത്രമാണ് സ്ഥിരതയോടെ കളിക്കുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഫോം ഇല്ലാതെ പ്ലെയിങ് ഇലവനില്‍ നിന്നു പിന്‍മാറിയതും ടീമിന് ഇരട്ട പ്രഹരമായി.

ഏറ്റവും ചുരുങ്ങിയത് 16 പോയിന്റുകളാണ് പ്ലേ ഓഫിലെത്താന്‍ വേണ്ടത്. 14 മത്സരങ്ങളാണ് ഒരു ടീം ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ജയിച്ചാല്‍ രണ്ട് പോയിന്റുകളാണ് ലഭിക്കുക. നിലവില്‍ രണ്ട് പോയിന്റുകള്‍ മാത്രമാണ് ആര്‍സിബിക്കുള്ളത്. ഇനിയുള്ള എല്ലാ കളിയും അവര്‍ക്ക് നിര്‍ണായകമാണ്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ ഒരെണ്ണം തോറ്റാല്‍ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാകും.

 

The post ഐപിഎൽ 2024; ആർസിബിക്ക് ഇനി എല്ലാ മത്സരവും നിർണായകം appeared first on News Bengaluru.

Savre Digital

Recent Posts

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…

21 minutes ago

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചാമരാജനഗർ  ഹാനൂർ തലബെട്ടയില്‍ വെള്ളിയാഴ്ച…

33 minutes ago

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…

1 hour ago

ദീപ്തി കുടുംബസംഗമം

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…

1 hour ago

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ശനിയാഴ്ച തുറക്കും

പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…

2 hours ago

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ക്ഷേത്ര കുളത്തില്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…

2 hours ago