ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രകടനത്തിൽ ആർസിബിയെ തകർത്ത് ലക്നൗവിന് സീസണിലെ രണ്ടാം ജയം. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് അവസാന ഓവറിൽ ഓൾഔട്ടായി. 28 റൺസിനാണ് ലക്നൗവിന്റെ വിജയം. 153 റൺസെടുക്കാനെ ആതിഥേയർക്ക് സാധിച്ചുള്ളു. ആർസിബിയുടെ മൂന്നാം തോൽവിയാണിത്. ലക്നൗവിന്റെ മായങ്ക് യാദവാണ് ആർ.സി.ബിയെ ചുരുട്ടിക്കൂട്ടിയത്.
നാലോവറിൽ 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റാണ് യുവതാരം പിഴുതത്. രജത് പടിദാർ(29) ഒരിക്കൽക്കൂടി പരാജയമായി, ഗ്ലെൻ മാക്സ് വെൽ ഡക്കായി മോശം ഫോം തുടർന്നു. കാമറൂൺ ഗ്രീനും(9) വീണ്ടും നിറം മങ്ങി. കോലിക്ക് നല്ല തുടക്കം കിട്ടിയെങ്കിലും വലിയ സ്കോർ കണ്ടെത്താനായില്ല. 4.2 ഓവറിൽ ടീം സ്കോർ 40 നിൽക്കെ വിരാട് കോഹ്ലിയുടെ (22) പുറത്താകലാണ് ആർസിബിയുടെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ ഇടവേളകളിൽ വിക്കറ്റു വീണതോടെ ആർ.സി.ബി പ്രതിസന്ധിയിലായി. ഒരു ഘട്ടത്തിൽപ്പോലും വിജയ പ്രതീക്ഷ ഉയർക്കാൻ അവർക്കായില്ല.
ഫാഫ് ഡുപ്ലെസി (19), അനുജ് റാവത്ത്(11), ദിനേശ് കാർത്തിക് (4), മായങ്ക് ദാഗർ(0), മുഹമ്മദ് സിറാജ്(12) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. 33 റൺസ് നേടി ഇംപാക്ട് പ്ലെയർ മഹിപാൽ ലോംറോർ ആണ് ടോപ് സ്കോറർ. മണിമാരൻ സിദ്ധാർത്ഥ്,യഷ് ഠാക്കൂർ, സ്റ്റോയിനസ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. നവീൻ ഉൾ ഹഖിന് രണ്ടു വിക്കറ്റും കിട്ടി.
The post ഐപിഎൽ 2024; ആർസിബിക്ക് വീണ്ടും തോൽവി, ലക്നൗവിന് സീസണിലെ രണ്ടാം ജയം appeared first on News Bengaluru.
Powered by WPeMatico
തൃശൂര്‍: റീല്‍സ് ചിത്രീകരിക്കാന്‍ യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ നാളെ കുളത്തില്‍ പുണ്യാഹം നടത്തും. ക്ഷേത്രത്തില്‍ 6…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പടെ ഡിഗ്രി രേഖകള്‍ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കമ്മീഷൻ…
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെ എ ഡി ജി പി…
മംഗളൂരു: കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ നടൻ ദിനേശ് മംഗളൂരു (55) അന്തരിച്ചു. ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.…
കാസറഗോഡ്: പടന്നക്കാട് പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിഎ സലീമിന് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ്…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന…