ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡര്‍സിന് വിജയം. 1 റണ്‍സിനു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കെകെആർ തോല്‍പ്പിച്ചു. കൊല്‍ക്കത്തയുടെ 222 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി 221ന് ഓള്‍ഔട്ട് ആയി. അവസാന പന്തില്‍ കളി കൈവിട്ട ബെംഗളൂരു സീസണിലെ ഏഴാം തോല്‍വിയാണ് വഴങ്ങിയത്. അവസാന ഓവറില്‍ കരണ്‍ ശര്‍മ മൂന്ന് സിക്‌സറുകള്‍ പറത്തിയിട്ടും ആര്‍സിബിയെ രക്ഷിക്കാനായില്ല.
മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരുവിനായി വില്‍ ജാക്‌സും രജത് പട്ടീദാറും അര്‍ധ സെഞ്ചുറി നേടി. 32 പന്തില്‍ 55ഉം 23 പന്തില്‍ 52ഉമാണ് യഥാക്രമം നേടിയത്. അഞ്ചുവീതം സിക്‌സുകള്‍ ഇരുവരും അടിച്ചുകൂട്ടി.
അവസാന പന്തില്‍ 21 റണ്‍സായിരുന്നു ബെംഗളൂരുവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നു സിക്‌സുകള്‍ പറത്തി കരണ്‍ ശര്‍മ അഞ്ചാം പന്തില്‍ താരം പുറത്തായതോടെ പ്രതീക്ഷ മങ്ങി. ഏഴു പന്തില്‍ മൂന്നു സിക്‌സുകളടക്കം 20 റണ്‍സാണ് താരം നേടിയത്.
ഒടുവില്‍ ഒരു റണ്‍സിന് ബംഗളൂരു മത്സരം കൈവിട്ടു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. ബംഗളൂരുവിന്റെ മറുപടി ബാറ്റിങ് 20 ഓവറില്‍ 221 റണ്‍സില്‍ അവസാനിച്ചു.
The post ഐപിഎൽ 2024; കൊൽക്കത്തയോട് പരാജയപ്പെട്ട് ആർസിബി appeared first on News Bengaluru.
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…
ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍.…
ബെംഗളൂരു: ഷോറൂമിലേക്ക് ബൈക്കുകളുമായി പോകുന്നതിനിടെ കണ്ടെയ്‌നർ ട്രക്കിന് തീപ്പിടിച്ച് 40 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ബെല്ലാരിയിലാണ് സംഭവം. ബെല്ലാരിയിലെയും വിജയപുരയിലെയും…
ലഖ്നൗ: ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. പുലർച്ചെ നാല് മണിയോടെയാണ്…