ഐപിഎൽ 2024; കൊൽക്കത്തയോട് പരാജയപ്പെട്ട് ആർസിബി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡര്‍സിന് വിജയം. 1 റണ്‍സിനു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കെകെആർ തോല്‍പ്പിച്ചു. കൊല്‍ക്കത്തയുടെ 222 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി 221ന് ഓള്‍ഔട്ട് ആയി. അവസാന പന്തില്‍ കളി കൈവിട്ട ബെംഗളൂരു സീസണിലെ ഏഴാം തോല്‍വിയാണ് വഴങ്ങിയത്. അവസാന ഓവറില്‍ കരണ്‍ ശര്‍മ മൂന്ന് സിക്‌സറുകള്‍ പറത്തിയിട്ടും ആര്‍സിബിയെ രക്ഷിക്കാനായില്ല.

മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരുവിനായി വില്‍ ജാക്‌സും രജത് പട്ടീദാറും അര്‍ധ സെഞ്ചുറി നേടി. 32 പന്തില്‍ 55ഉം 23 പന്തില്‍ 52ഉമാണ് യഥാക്രമം നേടിയത്. അഞ്ചുവീതം സിക്‌സുകള്‍ ഇരുവരും അടിച്ചുകൂട്ടി.

അവസാന പന്തില്‍ 21 റണ്‍സായിരുന്നു ബെംഗളൂരുവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നു സിക്‌സുകള്‍ പറത്തി കരണ്‍ ശര്‍മ അഞ്ചാം പന്തില്‍ താരം പുറത്തായതോടെ പ്രതീക്ഷ മങ്ങി. ഏഴു പന്തില്‍ മൂന്നു സിക്‌സുകളടക്കം 20 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ ഒരു റണ്‍സിന് ബംഗളൂരു മത്സരം കൈവിട്ടു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. ബംഗളൂരുവിന്റെ മറുപടി ബാറ്റിങ് 20 ഓവറില്‍ 221 റണ്‍സില്‍ അവസാനിച്ചു.

 

The post ഐപിഎൽ 2024; കൊൽക്കത്തയോട് പരാജയപ്പെട്ട് ആർസിബി appeared first on News Bengaluru.

Savre Digital

Recent Posts

അയല്‍വാസിയുടെ നായ ജനനേന്ദ്രീയം കടിച്ച്‌ മുറിച്ചു: 55കാരന് ദാരുണാന്ത്യം

ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്.…

13 minutes ago

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: എൻ.ഡി.എ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു

ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…

56 minutes ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…

2 hours ago

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…

3 hours ago

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; യുവാവ് കസ്റ്റഡിയില്‍

ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…

3 hours ago

ഇന്ത്യക്കും ചൈനക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ തീരുമാനം

ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…

4 hours ago