ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) തുടർച്ചയായ മൂന്നാം ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 273 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിയുടെ പോരാട്ടം 166 റണ്‍സില്‍ അവസാനിച്ചു. അർധ സെഞ്ചുറികള്‍ നേടിയ ക്യാപ്റ്റൻ റിഷഭ് പന്ത് (55), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (54) എന്നിവർ മാത്രമാണ് ഡല്‍ഹിക്കായി അല്‍പ്പമെങ്കിലും പോരാടിയത്. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവർത്തി, വൈഭവ് അറോറ എന്നിവർ മൂന്നും മിച്ചല്‍ സ്റ്റാർക്ക് രണ്ട് വിക്കറ്റും വീഴ്ത്തി.
273 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിക്ക് പവർപ്ലേയ്ക്കുള്ളില്‍ തന്നെ നാല് മുന്‍നിര ബാറ്റർമാരെ നഷ്ടമായി. ഡേവിഡ് വാർണർ (19), പൃഥ്വി ഷാ (10), മിച്ചല്‍ മാർഷ് (0), അഭിഷേക് പോറല്‍ (0) എന്നിവരാണ് അതിവേഗം മടങ്ങിയത്. വാർണറിനേയും മാർഷിനേയും സ്റ്റാർക്കും ഷായേയും പോറലിനേയും വൈഭവ് അറോറയുമാണ് പുറത്താക്കിയത്. എന്നാല്‍ നായകന്‍ റിഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്സും ചേർന്ന് വന്‍ തകർച്ചയില്‍ നിന്ന് ഡല്‍ഹിയെ കരകയറ്റി.
വെങ്കിടേഷ് അയ്യർ എറിഞ്ഞ 12-ാംഓവറില്‍ നാല് ഫോറും രണ്ട് സിക്സും പറത്തി പന്ത് ട്രാക്കിലേക്ക് എത്തി. 23 പന്തില്‍ അർധ സെഞ്ചുറി തികയ്ക്കാനും പന്തിനായി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് താരത്തിന്റെ നേട്ടം. എന്നാല്‍ അധികം വൈകാതെ പന്തിനെ വരുണ്‍ ചക്രവർത്തി പുറത്താക്കി. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 55 റണ്‍സായിരുന്നു ഡല്‍ഹി ക്യാപ്റ്റന്റെ സാമ്പാദ്യം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും മുംബൈ ഇന്ത്യന്‍സിന്റേയും ബാറ്റിങ് വെടിക്കെട്ടിന്റെ തുടർച്ച വിശാഖപട്ടണത്ത് കാഴ്ചവെക്കുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്‍. സുനില്‍ നരെയ്‌ന്‍ (39 പന്തില്‍ 85), അംഗൃഷ് രഘുവംശി (27 പന്തില്‍ 54), ആന്ദ്രെ റസല്‍ (19 പന്തില്‍ 41), റിങ്കു സിങ് (എട്ട് പന്തില്‍ 26) എന്നിവരുടെ ബാറ്റിങ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നിശ്ചിത 20 ഓവറില്‍ കൊല്‍ക്കത്ത അടിച്ചുകൂട്ടിയത് 272 റണ്‍ആയിരുന്നു . ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡ് സ്വന്തം പേരില്‍ കുറിക്കാന്‍ കൊല്‍ക്കത്തയ്ക്കായി.
നരെയ്‌നായിരുന്നു കൊല്‍ക്കത്തയുടെ വെടിക്കെട്ടിന് തിരികൊളുത്തിയത്. ബാറ്റിങ്ങില്‍ പവർപ്ലെ ആനുകൂല്യം മാത്രം മുതലെടുക്കാന്‍ കഴിയുന്ന താരമെന്ന വിമർശനം നരെയ്‌ന്‍ തിരുത്തി. ഡല്‍ഹിക്കായി ആന്‍റിച്ച് നോർക്കെ മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റ് നേടി. ഖലീല്‍ അഹമ്മദിനും മിച്ചല്‍ മാർഷിനും ഓരോ വിക്കറ്റും ലഭിച്ചു.
The post ഐപിഎൽ 2024; കൊൽക്കത്തയ്ക്ക് തുടർച്ചയായ മൂന്നാം വിജയം appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ തിരഞ്ഞെടുപ്പിന് പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ച് നടന്‍ ജഗദീഷ്. വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ…
തിരുവനന്തപുരം: ഉല്ലാസയാത്രയെന്ന വ്യാജേന കുട്ടികള്‍ക്കൊപ്പം കാറില്‍ കഞ്ചാവ് കടത്തിയ ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍. വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന…
കൊച്ചി: നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പോലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ്…
ചെന്നൈ: നടി ഖുഷ്‌ബു തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ജെപി നദ്ദ ഷാള്‍ അണിയിക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപിയില്‍…
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൃക്കാക്കര…
കൊല്ലം: വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ആണ്‍സുഹൃത്തിന്റെ കൂടെ താമസം തുടങ്ങിയ യുവതിയെ യുവാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണത്ത്…