Categories: SPORTSTOP NEWS

ഐപിഎൽ 2024; ഗില്ലിന്റെ ഗുജറാത്തിനെ തകർത്ത് പഞ്ചാബ് കിങ്‌സ്

ഐപിഎല്ലിന്റെ 17–ാം സീസണിൽ ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്തിനെ തകർത്ത് പഞ്ചാബ് കിങ്‌സ്. അവസാന ഓവറുകളിൽ ശശാങ്ക് സിങ്ങും അശുതോഷ് ശർമയും കത്തിപ്പടർന്നതോടെ ആവശേ മത്സരത്തിൽ ജയം പഞ്ചാബ് കിങ്സിനൊപ്പമാക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ കൈകളിലേക്കെന്ന് തോന്നിച്ച ജയം അവസാന ഓവറുകളിൽ പഞ്ചാബ് കിങ്സിലേക്ക് വഴിമാറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 200 റൺസാണ് പഞ്ചാബിന് മുന്നിൽവെച്ചിരുന്നത്.

ഒരു പന്ത് മാത്രം ബാക്കിനിൽക്കേ പഞ്ചാബ് ലക്ഷ്യം കടന്നു. സ്കോർ: ഗുജറാത്ത്- 199/5 (20 ഓവർ). പഞ്ചാബ്: 200/7 (19.5 ഓവർ). 29 പന്തിൽ 61 റൺസെടുത്ത ശശാങ്ക് ശർമയാണ് പഞ്ചാബിന്റെ സൂപ്പർ ഹീറോ. നാല് സിക്സും അഞ്ച് ഫോറും ചേർന്നതാണ് ശശാങ്കിന്റെ ഇന്നിങ്സ്. ഏഴാം വിക്കറ്റിൽ ഇംപാക്ട് പ്ലെയറായെത്തിയ അശുതോഷ് ശർമ അക്ഷരാർഥത്തിൽതന്നെ കളിയെ സ്വാധീനിച്ചു. 17പന്തിൽ നിന്ന് 31 റൺസുമായി അശുതോഷ് മടങ്ങിയത് പത്തൊൻപതാം ഓവറിന്റെ ആദ്യ പന്തിൽ. അപ്പോഴേക്കും പഞ്ചാബ് ജയം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞിരുന്നു.

ഒരു സിക്സും മൂന്ന് ഫോറും സഹിതമാണ് അശുതോഷിന്റെ ഇന്നിങ്സ്. ഗുജറാത്തിനുവേണ്ടി ശുഭ്മാൻ ഗിൽ 89 റൺസ് നേടിയെങ്കിലും അന്തിമഫലത്തിൽ ഗുജറാത്തിനെ തുണച്ചില്ല. ഗുജറാത്ത് ഉയർത്തിയ 200 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് രണ്ടാം ഓവറിൽത്തന്നെ ക്യാപ്റ്റൻ ശിഖർ ധവാനെ നഷ്ടമായി (1). ഉമേഷ് യാദവിന് വിക്കറ്റ്. ടീം സ്കോർ 48-ൽ നിൽക്കേ, ജോണി ബെയർസ്റ്റോ നൂർ അഹ്മദിന്റെ പന്തിൽ പുറത്തായി. 24 പന്തുകൾ നേരിട്ട് 35 റൺസ് നേടിയ പ്രഭ്സിമ്രാനെ മോഹിത് ശർമയുടെ കൈകളിലെത്തിച്ചും നൂർ അഹ്മദ് ഗുജറാത്തിന് പ്രതീക്ഷയേകി.

നാല് ഫോറും ആറ് സിക്സും ചേർന്നതാണ് ശുഭ്മാന്റെ ഇന്നിങ്സ്. പഞ്ചാബിനായി കഗിസോ റബാദ രണ്ട് വിക്കറ്റുകൾ നേടി. ഹർഷൽ പട്ടേലും ഹർപ്രീത് ബ്രാറും ഓരോ വിക്കറ്റും നേടി. ഗുജറാത്തിനുവേണ്ടി നൂർ അഹ്മദ് രണ്ട് വിക്കറ്റുകൾ നേടി. അസ്മത്തുള്ള ഒമർസായ്, ഉമേഷ് യാദവ്, റാഷിദ് ഖാൻ, മോഹിത് ശർമ, ദർശൻ നാൽക്കണ്ഡെ എന്നിവർ ഓരോന്നുവീതം വിക്കറ്റ് വീഴ്ത്തി.

The post ഐപിഎൽ 2024; ഗില്ലിന്റെ ഗുജറാത്തിനെ തകർത്ത് പഞ്ചാബ് കിങ്‌സ് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; തുടര്‍നടപടികള്‍ കോടതിയുടെ വിധിപ്രകാരം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…

7 hours ago

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് അഭിപ്രായസർവേ

പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…

7 hours ago

കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം

കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…

7 hours ago

നിര്‍ഭയ ഹോമിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസില്‍ സഞ്ജയെ (33…

8 hours ago

താമരശ്ശേരി ബിഷപ്പിന് വധഭീഷണി

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…

9 hours ago

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നരവയസുകാരൻ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…

9 hours ago