ഐപിഎല്ലിന്റെ 17–ാം സീസണിൽ ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്തിനെ തകർത്ത് പഞ്ചാബ് കിങ്‌സ്. അവസാന ഓവറുകളിൽ ശശാങ്ക് സിങ്ങും അശുതോഷ് ശർമയും കത്തിപ്പടർന്നതോടെ ആവശേ മത്സരത്തിൽ ജയം പഞ്ചാബ് കിങ്സിനൊപ്പമാക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ കൈകളിലേക്കെന്ന് തോന്നിച്ച ജയം അവസാന ഓവറുകളിൽ പഞ്ചാബ് കിങ്സിലേക്ക് വഴിമാറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 200 റൺസാണ് പഞ്ചാബിന് മുന്നിൽവെച്ചിരുന്നത്.
ഒരു പന്ത് മാത്രം ബാക്കിനിൽക്കേ പഞ്ചാബ് ലക്ഷ്യം കടന്നു. സ്കോർ: ഗുജറാത്ത്- 199/5 (20 ഓവർ). പഞ്ചാബ്: 200/7 (19.5 ഓവർ). 29 പന്തിൽ 61 റൺസെടുത്ത ശശാങ്ക് ശർമയാണ് പഞ്ചാബിന്റെ സൂപ്പർ ഹീറോ. നാല് സിക്സും അഞ്ച് ഫോറും ചേർന്നതാണ് ശശാങ്കിന്റെ ഇന്നിങ്സ്. ഏഴാം വിക്കറ്റിൽ ഇംപാക്ട് പ്ലെയറായെത്തിയ അശുതോഷ് ശർമ അക്ഷരാർഥത്തിൽതന്നെ കളിയെ സ്വാധീനിച്ചു. 17പന്തിൽ നിന്ന് 31 റൺസുമായി അശുതോഷ് മടങ്ങിയത് പത്തൊൻപതാം ഓവറിന്റെ ആദ്യ പന്തിൽ. അപ്പോഴേക്കും പഞ്ചാബ് ജയം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
ഒരു സിക്സും മൂന്ന് ഫോറും സഹിതമാണ് അശുതോഷിന്റെ ഇന്നിങ്സ്. ഗുജറാത്തിനുവേണ്ടി ശുഭ്മാൻ ഗിൽ 89 റൺസ് നേടിയെങ്കിലും അന്തിമഫലത്തിൽ ഗുജറാത്തിനെ തുണച്ചില്ല. ഗുജറാത്ത് ഉയർത്തിയ 200 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് രണ്ടാം ഓവറിൽത്തന്നെ ക്യാപ്റ്റൻ ശിഖർ ധവാനെ നഷ്ടമായി (1). ഉമേഷ് യാദവിന് വിക്കറ്റ്. ടീം സ്കോർ 48-ൽ നിൽക്കേ, ജോണി ബെയർസ്റ്റോ നൂർ അഹ്മദിന്റെ പന്തിൽ പുറത്തായി. 24 പന്തുകൾ നേരിട്ട് 35 റൺസ് നേടിയ പ്രഭ്സിമ്രാനെ മോഹിത് ശർമയുടെ കൈകളിലെത്തിച്ചും നൂർ അഹ്മദ് ഗുജറാത്തിന് പ്രതീക്ഷയേകി.
നാല് ഫോറും ആറ് സിക്സും ചേർന്നതാണ് ശുഭ്മാന്റെ ഇന്നിങ്സ്. പഞ്ചാബിനായി കഗിസോ റബാദ രണ്ട് വിക്കറ്റുകൾ നേടി. ഹർഷൽ പട്ടേലും ഹർപ്രീത് ബ്രാറും ഓരോ വിക്കറ്റും നേടി. ഗുജറാത്തിനുവേണ്ടി നൂർ അഹ്മദ് രണ്ട് വിക്കറ്റുകൾ നേടി. അസ്മത്തുള്ള ഒമർസായ്, ഉമേഷ് യാദവ്, റാഷിദ് ഖാൻ, മോഹിത് ശർമ, ദർശൻ നാൽക്കണ്ഡെ എന്നിവർ ഓരോന്നുവീതം വിക്കറ്റ് വീഴ്ത്തി.
The post ഐപിഎൽ 2024; ഗില്ലിന്റെ ഗുജറാത്തിനെ തകർത്ത് പഞ്ചാബ് കിങ്‌സ് appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…