ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ വിജയവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ്. ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും ക്വിന്റൺ ഡിക്കോക്കിന്റെയും അർധ സെഞ്ചുറി മികവിൽ 19 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഓപ്പണിങ് വിക്കറ്റിൽ രാഹുൽ – ഡിക്കോക്ക് സഖ്യം 134 റൺസ് എടുത്തപ്പിൽ തന്നെ ലഖ്നൗ കളി പകുതി ജയിച്ചിരുന്നു. 53 പന്തിൽ നിന്ന് മൂന്ന് സിക്സും ഒമ്പത് ഫോറുമടക്കം 82 റൺസെടുത്ത രാഹുലാണ് ടീമിന്റെ ടോപ് സ്കോറർ. 43 പന്തുകൾ നേരിട്ട ഡിക്കോക്ക് ഒരു സിക്സും അഞ്ച് ഫോറുമടക്കം 54 റൺസെടുത്തു.
ഇരുവരും പുറത്തായ ശേഷം നിക്കോളസ് പുരനും (23), മാർക്കസ് സ്റ്റോയ്നിസും (8) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. 40 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 57 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറർ.
അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ എം.എസ് ധോണിയാണ് ചെന്നൈ സ്കോർ 176-ൽ എത്തിച്ചത്. വെറും ഒമ്പത് പന്തുകൾ നേരിട്ട ധോനി രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 28 റൺസോടെ പുറത്താകാതെ നിന്നു.രചിൻ രവീന്ദ്ര (0), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (17), ശിവം ദുബെ (3), സമീർ റിസ്വി (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
The post ഐപിഎൽ 2024; ചെന്നൈക്കെതിരേ ജയവുമായി ലഖ്നൗ appeared first on News Bengaluru.
മുംബൈ: രണ്ട് പതിറ്റാണ്ട് നീണ്ട നിന്ന ടെന്നീസ് കരിയറിൽ നിന്നും ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു. ഇന്സ്റ്റഗ്രാമിലൂടെ…
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾക്ക് പുതിയ വെബ് വിലാസം പുറത്തിറക്കി ആർ.ബി.ഐ. സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി എല്ലാ…
പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ മൂന്നിന് മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂർ…
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇപ്പോഴുണ്ടായത് സ്ത്രീ…
ഹൈദരാബാദ്: ആന്ധ്രാ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. ഏകാദശി…
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് അഞ്ചു രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1620 രൂപയായി. കഴിഞ്ഞ മാസം…