ഡല്‍ഹിക്കെതിരെയുള്ള പോരാട്ടത്തില്‍ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍. രണ്ടാം പന്തില്‍ ട്രാവിസ് ഹെഡ് തുടങ്ങിവെച്ച ബാറ്റിങ് എത്തി ചേര്‍ന്നത് ഐപിഎല്‍ റെക്കോഡിലേക്കാണ്. പവര്‍പ്ലേയില്‍ എറിഞ്ഞ എല്ലാവരും 19നു മുകളില്‍ റണ്‍സ് വഴങ്ങിയതോടെ ഹൈദരാബാദ് സ്കോര്‍ റെക്കോർഡിലെത്തി.
ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും എതിർ ടീമിനോട് ഒരു ദയയും കാണിക്കാന്‍ തയ്യാറായില്ല. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ഹെഡ് 26 പന്തില്‍ 84 ഉം അഭിഷേക് ശര്‍മ്മ 10 പന്തില്‍ 40 റണ്‍സുമെടുത്ത് ഹൈദരാബാദിനെ തകര്‍പ്പന്‍ നിലയില്‍ എത്തിച്ചു.
പവര്‍പ്ലേയില്‍ ഒരു താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോർഡില്‍ രണ്ടാമത് എത്താന്‍ ട്രാവിസ് ഹെഡിനു സാധിച്ചു. പഞ്ചാബിനെതിരെ 87 റണ്‍സ് നേടിയ സുരേഷ് റെയ്നയുടെ പേരിലാണ് നിലവിലെ റെക്കോഡ്. 2017 ല്‍ ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നേടിയ 105 റണ്‍സായിരുന്നു ഇതുവരെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
ഓപ്പണർമാർ തുടങ്ങിവച്ച വമ്പനടികൾ അവസാന ഓവറുകളിൽ ഷഹബാസ് അഹമ്മദ് ഏറ്റെടുത്തതോടെ ടീം വമ്പൻ സ്കോര്‍ സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിന് മുന്നിൽ 267 റൺസ് വിജയലക്ഷ്യമാണ് സൺറൈസേഴ്സ് ഉയർത്തിയത്. ഒരു ഘട്ടത്തിൽ 300 റൺസ് എളുപ്പം മറികടക്കുമെന്ന് തോന്നിച്ചതാണ്. എന്നാൽ മധ്യ ഓവറുകളിൽ വിക്കറ്റുകള്‍ വീണതും റൺറേറ്റ് കുറഞ്ഞതും സൺറൈസേഴ്സിന് തിരിച്ചടിയായി.
The post ഐപിഎൽ 2024; ഡല്‍ഹിക്കെതിരെ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍ appeared first on News Bengaluru.
കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പോലീസ്.…
തൃശ്ശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ…
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി…
കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ…
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് പുതിയ പദവി നല്കി. രണ്ട് സംസ്ഥാനങ്ങളുടെ ടാലന്റ്…
ബെംഗളൂരു: വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ചൊവ്വാഴ്ച രാത്രി നാല് പുരുഷന്മാര് ചേര്‍ന്ന് ഒരു വീട്ടില്‍ അതിക്രമിച്ചു കയറി കൊല്‍ക്കത്ത സ്വദേശിനിയായ…