Categories: TOP NEWS

ഐപിഎൽ 2024; പഞ്ചാബിനെ തോൽപ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മൂന്നാം ജയം. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പഞ്ചാബ് പൊരുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

29 റണ്‍സായിരുന്നു അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ച അശുതോഷ് പഞ്ചാബിന് പ്രതീക്ഷ നല്‍കി. ക്യാച്ചെടുക്കാവുന്ന പന്താണ് നിതീഷ് റെഡ്ഡിയുടെ കൈകള്‍ക്കിടയിലൂടെ സിക്‌സ് ആയത്. അടുത്ത രണ്ട് പന്തും വൈഡായി. രണ്ടാം പന്തില്‍ വീണ്ടും അശുതോഷ് ശര്‍മയുടെ സിക്‌സ്. ഇത്തവണ അബ്ദുള്‍ സമദിന്റെ കൈകള്‍ക്കിടയിലൂടെ പന്ത് സിക്‌സായി.

അടുത്ത രണ്ട് പന്തിലും രണ്ട് റണ്‍സ് വീതം അശുതോഷ് ശര്‍മയും ശശാങ്ക് സിംഗും ഓടിയെടുത്തു. അഞ്ചാം പന്ത് വൈഡായി. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ 10 റണ്‍സായി. അഞ്ചാം പന്തില്‍ അശുതോഷ് ശര്‍മ നല്‍കിയ അനായാസ ക്യാച്ച് രാഹുല്‍ ത്രിപാഠി നിലത്തിട്ടു. ഇതോടെ ലക്ഷ്യം ഒരു പന്തില്‍ 9 റണ്‍സായി. ഉനദ്ഘട്ടിന്റെ അവസാന പന്ത് ശശാങ്ക് സിംഗ് സിക്‌സിന് പറത്തിയെങ്കിലും ഹൈദരാബാദ് രണ്ട് റണ്‍സിന്റെ വിജയം നേടി. സ്‌കോര്‍ -സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 182-9, പഞ്ചാബ് കിംഗ്‌സ് 20 ഓവറില്‍ 180-6.

നേരത്ത ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. ഹെഡ്ഡും ക്ലാസനും മാര്‍ക്രവും അഭിഷേക് ശര്‍മയും അടങ്ങിയ മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ 37 പന്തില്‍ 64 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദിന് മാന്യമായ സ്‌കോര്‍ ഉറപ്പാക്കിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് നാലു വിക്കറ്റെടുത്തു.

The post ഐപിഎൽ 2024; പഞ്ചാബിനെ തോൽപ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ഉത്തരാഖണ്ഡില്‍ കനത്ത മഴ: ചാര്‍ ധാം യാത്ര നിര്‍ത്തിവച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചാർ ധാം യാത്ര താല്‍ക്കാലികമായി നിർത്തിവെച്ചതായി മുഖ്യമന്ത്രി പുഷ്കർ ധാമി പ്രഖ്യാപിച്ചു.…

24 minutes ago

നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്ത് കൊലപ്പെട്ട ഡിജിപിയുടെ മകൾ

ബെംഗളൂരു: നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്തതിനു കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശിന്റെ മകൾ കൃതിക്കെതിരെ പോലീസ് കേസെടുത്തു.…

39 minutes ago

മലപ്പുറത്ത് മരിച്ച 18 കാരിക്ക് നിപ ബാധയെന്ന് സംശയം; പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിൽ

കോഴിക്കോട്:സ്വകാര്യ ആശുപത്രിയില്‍ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപ ബാധയെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി.…

44 minutes ago

കർണാടകയിലെ സ്കൂളുകളിൽ 17 ലക്ഷം വ്യാജ വിദ്യാർഥികളുണ്ടെന്ന സംശയത്തിൽ സർക്കാർ

ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ 17 ലക്ഷം വ്യാജ വിദ്യാർഥികളുണ്ടെന്ന സംശയത്തിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ 2 വർഷത്തിനിടെ മുഴുവൻ…

1 hour ago

5 ഹൃദയാഘാത മരണങ്ങൾ കൂടി; ഹാസനിൽ 45 ദിവസത്തിനിടെ മരിച്ചത് 30 പേർ

ബെംഗളൂരു: സംസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളിലായി 5 പേർ കൂടി മരിച്ചു. ഹാസൻ…

2 hours ago

ചക്രവാതച്ചുഴി: ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ, നാലിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട…

2 hours ago