LATEST NEWS

പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച; യുവാവ് മതില്‍ ചാടി കടന്ന് അതിക്രമിച്ച് കയറി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശിയായ വ്യക്തി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചു. അതിക്രമിച്ച് പ്രവേശിച്ച ആളെ പിടികൂടി ചോദ്യം ചെയ്തു വരികയാണെന്നു സിഐഎസ്എഫ് അറിയിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഇന്നു പുലർച്ചെ 5.50 ഓടെയായിരുന്നു സംഭവം. യുവാവ് മരത്തിൽ കയറിയ ശേഷം മതിൽ ചാടിക്കടന്ന് പാർലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്നു.ഉത്തര്‍പ്രദേശ് സ്വദേശി രാമ (20) എന്ന വ്യക്തിയാണ് അതിക്രമിച്ചു പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചത്. റെയില്‍ ഭവന്റെ ഭാഗത്ത് നിന്നും മതില്‍ ചാടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഗരുഡ ഗേറ്റില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പെട്ടെന്ന് പിടികൂടി.

2023 ഡിസംബറില്‍ പുക ആക്രമണം ഉണ്ടായതിനു പിന്നാലെ പാര്‍ലമെന്റിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തിരുന്നു.
SUMMARY: Another security breach in Parliament; Youth jumps over wall and enters

NEWS DESK

Recent Posts

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 152 മണ്ഡലങ്ങൾ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക.…

24 minutes ago

ചൂടിന് ആശ്വാസമായി വേനൽമഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…

34 minutes ago

വിധിയറിയാൻ ഇനി അഞ്ച്‌ നാൾ മാത്രം; അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പു ​ക​മ്മീ​ഷ​ൻ

തിരുവനന്തപുരം: ഫലമറിയാൻ അഞ്ചുദിവസംമാത്രം ശേഷിക്കേ വോട്ടെണ്ണലിനു അവസാനഘട്ട ഒരുക്കത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ. ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും. ഓ​രോ…

40 minutes ago

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ത​രം​ഗം;​ 15 കോർപറേഷനും തൂത്തുവാരി, കോ​ൺ​ഗ്ര​സി​നും​ ​ആം​ ​ആ​ദ്മി​ക്കും​ ​തി​രി​ച്ച​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി. സം​സ്ഥാ​ന​ത്തെ 15 മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി…

8 hours ago

ഇന്ധനവില വർധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…

9 hours ago

59 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഒപെക് സഖ്യത്തില്‍ പിന്മാറി യുഎഇ; മേയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിൽ

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…

9 hours ago