ഐപിഎല്ലിൽ പുതിയ റെക്കോർഡുമായി ആർസിബി താരം വിരാട് കോഹ്ലി. റൺവേട്ട തുടരുന്ന വിരാട് കോഹ്ലി നടപ്പു സീസണിൽ 500 റൺസ് പിന്നിട്ടു. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പുറത്താകാതെ 70 റൺസെടുത്തതോടെയാണ് 500ലെത്തിയത്. മത്സരത്തിൽ സെഞ്ച്വറി നേടിയ വിൽ ജാക്സിന്റെയും കോഹ്‌ലിയുടെയും ബലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടി.
ഇത് ഏഴാം തവണയാണ് വിരാട് കോഹ്ലി ഐപിഎല്ലിൽ 500 റൺസ് പിന്നിടുന്നത്. ഏറ്റവും കൂടുതൽ തവണ ഈ നാഴികകല്ല് പിന്നിടുന്ന താരം എന്ന റെക്കോർഡും താരത്തിനുണ്ട്. നേരത്തെ ഏഴു തവണ 500 റൺസ് നേടിയ ഡേവിഡ് വാർണർക്ക് ഒപ്പമാണ് കോഹ്‌ലി ഈ റെക്കോഡ് പങ്കിടുന്നത്.
ഈ സീസണിൽ ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും ഉൾപ്പെടെ 71.43 ശരാശരിയിലാണ് 500 റൺസിലെത്തിയത്. 147.49 സ്ട്രൈക്ക് റേറ്റുണ്ട്. 418 റൺസുമായി സായ് സുദർശനാണ് ഈ സീസണിൽ രണ്ടാമത് നിൽക്കുന്നത്. സഞ്ജു സാംസൺ 385 റൺസുമായി മൂന്നാം സ്ഥാനത്താണ്.
കോട്ടയം: കുറവിലങ്ങാട് എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ മൊബൈൽ ഫോൺ കടത്തിക്കൊണ്ടുപോയ ജയിൽവാർഡൻ അറസ്റ്റിൽ. കലബുറഗി…
ബെംഗളൂരു: വിദ്വേഷ പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്. പുത്തൂര്‍ താലൂക്കിലെ ഈശ്വരി പത്മുഞ്ച നല്‍കിയ…
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…