ഐപിഎല്ലിൽ ഗുജറാത്തിനോട് പൊരുതിവീണു പഞ്ചാബ് കിങ്‌സ്. താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് ജയിച്ചത് ഇഴഞ്ഞിഴഞ്ഞ്. 143 റൺസ് വിജയലക്ഷ്യം ഏഴുവിക്കറ്റ് നഷ്ടത്തിൽ 5 പന്ത് ബാക്കിനിൽക്കെയാണ് ഗുജറാത്തിന് മറികടക്കാനായത്. മദ്ധ്യ ഓവറിലെ രാഹുൽ തെവാട്ടിയയുടെ ഇന്നിംഗ്സാണ് ഗുജറാത്തിന് കരുത്തായത്.
18 പന്തിൽ 36 റൺസെടുത്ത താരം പുറത്താകാതെ നിന്നു. 29 പന്തിൽ 35 റൺസെടുത്ത ഗില്ലും 34 പന്തിൽ 31 റൺസെടുത്ത സായ് സുദർശനുമാണ് മറ്റു ടോപ് സ്കോറർമാർ. കണിശതയോടെ പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാരാണ് ജയം വൈകിച്ചത്. നാലാം ഓവറിൽ 13 റൺസെടുത്ത സാഹയെ വീഴ്‌ത്തി അർഷദീപാണ് ആദ്യം ഗുജറാത്തിനെ വിറപ്പിച്ചത്.
എന്നാൽ ഗില്ലും സുദർശനും കരുതലോടെ ഇന്നിംഗ് മുന്നോട്ട് നയിച്ചു. ഇതിനിടെ ഗില്ലിനെ ലിവിംഗിസ്റ്റൺ മടക്കി. പിന്നാലെ എത്തിയ മില്ലറെയും(4) സ്പിന്നർ വീഴ്‌ത്തിയതോടെ ഗുജറാത്ത് പരുങ്ങി. 14-ാം ഓവറിൽ സായ് സുദർശനും വീണതോടെ ഗുജറാത്ത് ഒരു അട്ടിമറി മണത്തു. തൊട്ടടുത്ത ഓവറിൽ അസ്മത്തുള്ള ഒമർസായിയും(13) കുടാരം കയറിയതോടെ തകർന്ന ഗുജറാത്തിനെ തെവാട്ടിയ(36) ഷാരൂഖ് (8) സഖ്യമാണ് കരകയറ്റിയത്.
ഷാരൂഖും റാഷിദ്(3) ഖാനും വീണെങ്കിലും തെവാട്ടിയ ഗുജറാത്തിനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. നേരത്തെ നാലു വിക്കറ്റെടുത്ത സായ് കിഷോറിന്റെ പ്രകടനമാണ് പഞ്ചാബിനെ ചെറിയ സ്കോറിലൊതുക്കിയത്.
ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ലിവിംഗ്സറ്റണ് രണ്ടും അർഷദീപിനും ക്യാപ്റ്റൻ സാം കറനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. എട്ടു മത്സരത്തിൽ നാലാം വിജയത്തോടെ ഗുജറാത്ത് ആറാം സ്ഥാനത്തും ഇതേ മത്സരത്തിൽ രണ്ടു വിജയവുമായി പഞ്ചാബ് 9-ാം സ്ഥാനത്തുമാണ്.
The post ഐപിഎൽ 2024; പൊരുതിവീണു പഞ്ചാബ് കിങ്‌സ് appeared first on News Bengaluru.
ചെന്നൈ: തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20)…
തിരുവനന്തപുരം: വിസി നിയമനത്തില്‍ സമവായം വേണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിമാർ. തീരുമാനങ്ങള്‍ ഏകപക്ഷീയമാകരുത്. കേരള യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണം…
കോഴിക്കോട്: ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍. പതിമംഗലം സ്വദേശി പി…
കൊല്ലം: കൊട്ടാരക്കരയില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ.ആനന്ദ ഹരിപ്രസാദാണ് മരിച്ചത്.…
ബെംഗളൂരു: 1790 കിലോമീറ്റർ താണ്ടി ഉടമയെ തേടി ഡൽഹിയിൽ നിന്നു മണ്ഡ്യയിലെത്തി പ്രാവ്. ഒരു വയസ്സുകാരനായ അഭിമന്യുവെന്ന പ്രാവാണ് പ്രതികൂല…
കൊച്ചി: ആലുവയില്‍ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് 6 ട്രെയിനുകള്‍ വൈകിയോടുന്നു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട് - എറണാകുളം…