വാംഖഡെയിലെ മണ്ണിൽ 12 വർഷങ്ങൾക്കു ശേഷം മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഓൾറൗണ്ട് മികവിൽ 24 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. 2012-ലാണ് ഇതിനു മുമ്പ് കൊൽക്കത്ത, വാംഖഡെയിൽ മുംബൈയെ പരാജയപ്പെടുത്തിയത്. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയെ 18.5 ഓവറിൽ 145 റൺസിന് എറിഞ്ഞിട്ടാണ് കൊൽക്കത്ത തങ്ങളുടെ ഏഴാം ജയം സ്വന്തമാക്കിയത്. ജയത്തോടെ 14 പോയന്റുമായി കൊൽക്കത്ത പ്ലേ ഓഫ് ബർത്തിനടുത്തെത്തി. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കുകയും ചെയ്തു.
19-ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ പിഴുത മിച്ചൽ സ്റ്റാർക്കാണ് കൊൽക്കത്തയുടെ ജയം ഉറപ്പാക്കിയത്. 33 റൺസ് വഴങ്ങിയ സ്റ്റാർക്ക് നാലു വിക്കറ്റുകൾ വീഴ്ത്തി. സുനിൽ നരെയ്നും വരുൺ ചക്രവർത്തിയും നാല് ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആന്ദ്രേ റസ്സലും രണ്ടു വിക്കറ്റെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന കൊൽക്കത്ത 19.5 ഓവറിൽ 169 റൺസിന് ഓൾഔട്ടായിരുന്നു.
52 പന്തിൽ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 70 റൺസെടുത്ത വെങ്കടേഷ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. വെങ്കടേഷിന് ഉറച്ച പിന്തുണ നൽകിയ മനീഷ് പാണ്ഡെ 31 പന്തുകൾ നേരിട്ട് 42 റൺസെടുത്തു. രണ്ടു വീതം സിക്സും ഫോറുമടങ്ങുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്സ്.
പവർപ്ലേയിൽ മൂന്നു വിക്കറ്റുമായി നുവാൻ തുഷാര ആഞ്ഞടിച്ചതോടെ 6.1 ഓവറിൽ അഞ്ചിന് 57 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. ഫിലിപ്പ് സാൾട്ട് (5), ആംക്രിഷ് രഘുവൻശി (8), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (6) എന്നിവർ തുഷാരയ്ക്ക് മുന്നിൽ വീണപ്പോൾ സുനിൽ നരെയ്നെ (8) ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും റിങ്കു സിങ്ങിനെ (9) പിയുഷ് ചൗളയും പുറത്താക്കി.
ജസ്പ്രീത് ബുംറയാണ് മുംബൈ ബൗളർമാരിൽ തിളങ്ങിയത്. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങിയ ബുംറ മൂന്ന് വിക്കറ്റും വീഴ്ത്തി. ടൂർണമെന്റിൽ 17 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ്പ് തിരികെപ്പിടിക്കാനും താരത്തിനായി. നുവാൻ തുഷാരയും മൂന്ന് വിക്കറ്റെടുത്തു. ഹാർദിക് രണ്ടു വിക്കറ്റ് നേടി.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…
ഹൈദരാബാദ്: തെലങ്കാനയിൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഹൈദരാബാദ്-ബിജാപുര്‍ ഹൈവേയില്‍ രംഗറെഡ്ഡി ജില്ലയിലെ മിര്‍ജഗുഡയില്‍ ഇന്ന് രാവിലെ…
തിരുവനന്തപുരം: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പേര്‍ ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ…
തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോർഡ് രൂപീകരിക്കാൻ…
തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍…
കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…