Categories: SPORTSTOP NEWS

ഐപിഎൽ 2024; വാങ്കഡെയിൽ ചെന്നൈ ഷോ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈക്കെതിരെയുള്ള മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന് വിജയം. 20 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. സെഞ്ച്വറിയുമായി രോഹിത് ശർമ്മ നടത്തിയ ഒറ്റയാൾ പോരാട്ടം മുംബൈയെ വിജയലക്ഷ്യത്തിലേക്ക് എത്തിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈയുടെ പോരാട്ടം ആറിന് 186ൽ അവസാനിച്ചു.

ക്യാപ്റ്റന്റെ ഇന്നിം​ഗ്സ് കളിച്ച റുതുരാജ് ഗെയ്ക്ക്‌വാദ്‌ 69 റൺസെടുത്തു. മികച്ച പിന്തുണ നൽകിയ ശിവം ദൂബെ 66 റൺസ് നേടി. അവസാന നാല് പന്തിൽ മൂന്ന് സിക്സുമായി മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടുമുണ്ടായിരുന്നു. നാല് പന്തിൽ 20 റൺസുമായി ധോണി പുറത്താകാതെ നിന്നു.

മുംബൈയുടെ മറുപടി രോഹിത് ശർമ്മയുടെ ഒറ്റയാൾ പോരാട്ടത്തിൽ ഒതുങ്ങി. 63 പന്തിൽ 105 റൺസുമായി രോഹിത് പുറത്താകാതെ നിന്നു. 11 ഫോറും അഞ്ച് സിക്സും ആ ഇന്നിംഗ്സിന്റെ ഭാ​ഗമായി. ഇഷാൻ കിഷൻ 23, തിലക് വർമ്മ 31 എന്നിവർ നന്നായി കളിച്ചെങ്കിലും വലിയ ഇന്നിംഗ്സുകളായില്ല. നാല് വിക്കറ്റെടുത്ത മതീഷ പതിരാനയാണ് ചെന്നൈയുടെ വിജയശിൽപ്പി.

The post ഐപിഎൽ 2024; വാങ്കഡെയിൽ ചെന്നൈ ഷോ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

‘കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് 12000 കോടിയോളം രൂപ’: കെ.എൻ.ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…

27 minutes ago

ചിന്നക്കനലാല്‍ ഭൂമി കേസ്; മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്

ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…

59 minutes ago

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…

2 hours ago

മലപ്പുറത്ത് ഓട്ടോറിക്ഷയില്‍നിന്നു തെറിച്ചു വീണ് ആറാം ക്ലാസുകാരനു ദാരുണാന്ത്യം

മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…

2 hours ago

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…

3 hours ago

സെൻസര്‍ ബോര്‍ഡിന് തിരിച്ചടി; ജനനായകന് അനുമതി

ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…

4 hours ago