Categories: SPORTS

ഐപിഎൽ 2024; ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചു

മഴ കാരണം ഇന്ത്യൻ പ്രീമിയർ ലീഗിലെ സൺ റൈസേഴ്സ് ഹൈദരാബാദ് – ഗുജറാത്ത് ടൈറ്റൻസ് മത്സരം ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി. ഇതോടെ ഒരു കളി ബാക്കിയിരിക്കേ 15 പോയിന്റുമായി സൺ റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു. ഗുജറാത്ത് നേരത്തേതന്നെ പ്ലേഓഫ് കടക്കാതെ പുറത്തായതാണ്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്നലെ വൈകീട്ട് മുതൽ ശക്തമായ മഴ പെയ്തിരുന്നു. മഴ തുടർന്നതോടെ അമ്പയർ ഇരു ടീമിന്റെയും ക്യാപ്റ്റൻമാരെ വിളിച്ച് കളി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതോടെ ഒരു പന്ത് പോലും എറിയാനാവാതെ മത്സരം ഉപേക്ഷിച്ചു. മത്സരം ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേഓഫ് സാധ്യതകളെയും ഇല്ലാതാക്കി.

ഇനി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ ചെന്നൈ ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. വൻ മാർജിനിൽ ജയിച്ചാൽ ബെംഗളൂരുവിനും കയറിപ്പറ്റാം. അതേസമയം ലഖ്നൗ സൂപ്പർ ജയന്റ്സിന് അടുത്ത മത്സരം വലിയ മാർജിനിൽത്തന്നെ വിജയിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ 15 പോയിന്റുമായി മൂന്നാമതാണ് ഹൈദരാബാദ്. അടുത്ത കളിയിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിക്കുകയും രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോൽക്കുകയും ചെയ്താൽ ഹൈദരാബാദിന് പോയിന്റ് പട്ടികയിൽ രണ്ടാമതെത്താം. കൊൽക്കത്തയ്ക്കെതിരേ ജയിച്ചാൽ രാജസ്ഥാന് രണ്ടാം സ്ഥാനത്തോടെ പ്ലേഓഫിലെത്താം. ഹൈദരാബാദിൽ ഇതാദ്യമായാണ് ഐ.പി.എൽ. മത്സരം ഉപേക്ഷിക്കുന്നത്.

Savre Digital

Recent Posts

നിയമസഭാ തിഞ്ഞെടുപ്പ്; നാല് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി.വി.അൻവര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…

7 hours ago

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…

8 hours ago

ഇടുക്കിയിൽ ഭര്‍ത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…

9 hours ago

പ്രവാസി മലയാളി അസോസിയേഷൻ കർണാടക ക്രിസ്മസ് പുതുവത്സര ആഘോഷം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…

9 hours ago

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ നിര്‍ണ്ണായക നീക്കം; മുൻകൂര്‍ ജാമ്യത്തിനെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…

9 hours ago

പിജികളിൽ നിന്ന് മോഷ്ടിച്ച 48 ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…

10 hours ago