Categories: SPORTSTOP NEWS

ഐ പി എല്ലില്‍ ഡല്‍ഹിയെ അക്സര്‍ പട്ടേല്‍ നയിക്കും

ന്യൂഡൽഹി: പുതിയ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അക്‌സര്‍ പട്ടേല്‍ നയിക്കും. വെള്ളിയാഴ്ച ക്ലബ്ബ് ഔദ്യോഗികമായി ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഡല്‍ഹി കൂടി ക്യാപ്റ്റനെ പ്രഖ്യാപിച്ചതോടെ ഐപിഎല്‍ 2025 സീസണിലെ ക്യാപ്റ്റന്‍സി ലൈനപ്പ് പൂര്‍ത്തിയായി. കഴിഞ്ഞ സീസണിനു പിന്നാലെ ഋഷഭ് പന്ത് ടീം വിട്ടതോടെയാണ് ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടിവന്നത്.

കെ എല്‍ രാഹുലായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഡല്‍ഹി ലക്ഷ്യമിട്ടിരുന്ന മറ്റൊരു പേര്. എന്നാല്‍, ബാറ്റിങ്ങില്‍ ശ്രദ്ധകൊടുക്കണമെന്ന് പറഞ്ഞ് രാഹുല്‍ ക്യാപ്റ്റനാകാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഡല്‍ഹി അക്സറിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. 2019 മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമാണ് അക്‌സര്‍. ഇത്തവണത്തെ മെഗാ താരലേലത്തിനു മുമ്ബ് 18 കോടിരൂപയ്ക്കാണ് ഡല്‍ഹി അക്‌സറിനെ നിലനിര്‍ത്തിയത്.

150 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരം 1653 റണ്‍സും 123 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇന്ത്യയുടെ 2024 ട്വന്റി-20 ലോകകപ്പ് നേട്ടത്തിലും ഇത്തവണത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയ താരമാണ് അക്‌സര്‍. ഡല്‍ഹിയെ നയിക്കാന്‍ സാധിക്കുന്നത് വലിയ ബഹുമതിയാണെന്ന് അക്‌സര്‍ പ്രതികരിച്ചു. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് ടീം ഉടമകളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും അങ്ങേയറ്റം നന്ദിയറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS : IPL
SUMMARY : Axar Patel to lead Delhi in IPL

Savre Digital

Recent Posts

മാസപ്പിറവി കണ്ടു: നബിദിനം സെപ്‌തംബർ അഞ്ചിന്‌

കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…

5 hours ago

കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…

5 hours ago

ബുക്കർ ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിദ്വേഷ പോസ്റ്റ്: രണ്ടു പേർക്കെതിരെ കേസ്

ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…

5 hours ago

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…

6 hours ago

ജയമഹൽ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…

6 hours ago

സർഗ്ഗധാര ഭാരവാഹികൾ

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌ ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട്‌ കൃഷ്ണപ്രസാദ്, സെക്രട്ടറി…

6 hours ago